Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ടലായ മിന്ത്രയുടെ ലോഗോ അശ്ലീലമെന്ന് പരാതി; മാറ്റം വരുത്തി കമ്പനി

Business, Finance, Technology, Complaint, Myntra to change logo after complaint #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

മുംബൈ: (www.kvartha.com 31.01.2021) ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര പോര്‍ടലായ മിന്ത്രയുടെ ലോഗോ അശ്ലീലമെന്ന് പരാതി. സ്ത്രീകളെ ആക്ഷേപിക്കുന്നതാണു ലോഗോയെന്ന പരാതിയുമായി മുംബൈ സൈബര്‍ പൊലീസിനു മുന്നിലെത്തിയത് അവസ്ത ഫൗണ്ടേഷനു വേണ്ടി നാസ് പട്ടേല്‍ ആണ്. സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയില്‍ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കില്‍ ഇത്തരത്തില്‍ അപമാനകരമായ ലോഗോ ഉപയോഗിക്കുന്നതിനു മിന്ത്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും നാസ് പട്ടേല്‍ പരാതിയില്‍ ആവശ്യപ്പെട്ടു. സംഭവം പ്രശ്‌നമാകുമെന്ന് കണ്ടതോടെ ലോഗോയില്‍ മാറ്റം വരുത്തി നിയമനടപടികളുടെ നൂലാമാലകള്‍ ഒഴിവാക്കാന്‍ ഒരുങ്ങുകയാണ് മിന്ത്ര. 

പരാതിയില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതോടെ മുംബൈ പൊലീസ് പരാതി സ്വീകരിച്ചതിനെത്തുടര്‍ന്ന് ഒരുമാസത്തിനകം ലോഗോയില്‍ മാറ്റം വരുത്താമെന്നു സമ്മതിച്ചിരിക്കുകയാണ് മിന്ത്ര. ലോഗോയിലെ മാറ്റം പാകേജിലും പരസ്യത്തിലുമെല്ലാം പ്രതിഫലിക്കുമെന്നതിനാലാണ് ലോഗോമാറ്റത്തിന് കമ്പനി ഒരു മാസത്തെ സമയം ചോദിച്ചത്. വൈകാതെ വെബ്സൈറ്റിലടക്കം പുതിയ ലോഗോ മാറ്റം നിലവില്‍ വരും.

നേരത്തേ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പലതവണ ഈ ആവശ്യം നാസ് പട്ടേല്‍ ഉന്നയിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ അവഗണിച്ചതിനെത്തുടര്‍ന്നാണ് സൈബര്‍ പൊലീസില്‍ പരാതിയുമായെത്തിയത്. തുടര്‍ന്ന് മുംബൈ പൊലീസിലെ സൈബര്‍ വിഭാഗം കമ്പനി അധികൃതര്‍ക്ക് ഇ മെയില്‍ അയയ്ക്കുകയും കമ്പനി പ്രതിനിധി നേരിട്ടെത്തി വിശദീകരണം നല്‍കുകയുമായിരുന്നു. 

News, National, India, Mumbai, Online, Business, Finance, Technology, Complaint, Myntra to change logo after complaint


അതേസമയം, പരാതിക്കാരിയായ നാസ് പട്ടേലിനെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയയില്‍ ഒട്ടേറെപ്പേര്‍ എത്തിയിട്ടുണ്ട്. പബ്ലിസിറ്റിക്കു വേണ്ടിയാണ് നാസ് ഈ ആരോപണമുന്നയിക്കുന്നതെന്നും സാധാരണക്കാര്‍ക്ക് ലോഗോയില്‍ അശ്ലീലം കണ്ടെത്താനാകില്ലെന്നും ചിലര്‍ പറയുന്നു. 

ഫ്‌ലിപ്കാര്‍ടിന്റെ ഉടമസ്ഥതയിലുള്ള മിന്ത്ര ഇന്ത്യയില്‍ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തെ മുന്‍നിര സ്ഥാപനമാണ്. കമ്പനിയുടെ പേരിന്റെ ആദ്യത്തെ അക്ഷരമായ M പ്രത്യേക നിറങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് മിന്ത്രയുടെ ലോഗോ. വിവസ്ത്രമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുകയാണ് ലോഗോയെന്നാണ് എതിരെ ഉയര്‍ന്ന വിമര്‍ശനം.

Keywords: News, National, India, Mumbai, Online, Business, Finance, Technology, Complaint, Myntra to change logo after complaint

Post a Comment