ഭക്ഷണം സൗജന്യമായി നല്‍കിയില്ലെങ്കില്‍ റെസ്റ്റോറന്റ് നശിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി; ദുബൈയില്‍ പ്രവാസി അറസ്റ്റില്‍

ദുബൈ: (www.kvartha.com 30.11.2020) ഭക്ഷണം സൗജന്യമായി നല്‍കിയില്ലെങ്കില്‍ റെസ്റ്റോറന്റ് നശിപ്പിക്കുമെന്നും ജീവനക്കാരില്‍ ഒരാളെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ പ്രവാസി ദുബൈയില്‍ അറസ്റ്റില്‍. അല്‍ മുറാഖാബത്ത് ഏരിയയിലെ ഒരു റെസ്റ്റോറന്റില്‍ ഇക്കഴിഞ്ഞ സെപ്തംബറിലാണ് സംഭവം. റെസ്റ്റോറന്റിലെത്തിയ 40കാരനായ മൊറോക്കോ സ്വദേശി സൗജന്യ ഭക്ഷണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. 

ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. സംഭവ ദിവസം മദ്യപിച്ച് റെസ്റ്റോറന്റിലെത്തിയ ഇയാള്‍ ഭക്ഷണം സൗജന്യമായി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ സംഭവത്തിന് മുമ്പ് മൊറോക്കോ സ്വദേശി ഇതേ റെസ്റ്റോറന്റിന്റെ വാതിലിന് നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. അതിനാല്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് റെസ്റ്റോറന്റിന്റെ ഉടമസ്ഥ നിര്‍ദേശിച്ചിരുന്നതിനാല്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കിയില്ല. തുടര്‍ന്ന് ഇയാള്‍ റെസ്റ്റോറന്റിന് കേടുപാട് വരുത്തുമെന്നും ജീവനക്കാരനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി 49കാരനായ റെസ്റ്റോറന്റ് ജീവനക്കാരന്‍ പറഞ്ഞതായി ഔദ്യോഗിക രേഖകളില്‍ വ്യക്തമാണ്.

Dubai, News, Gulf, World, Arrest, Arrested, Case, Police, Threat, Expat threatens to kill worker and damage Dubai restaurant over free meal claim

സംഭവത്തെ തുടര്‍ന്ന് ഉടമസ്ഥ ദുബൈ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ഭീഷണിപ്പെടുത്തിയതിന് കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ഡിസംബര്‍ 13ന് അടുത്ത വാദം കേള്‍ക്കും.

Keywords: Dubai, News, Gulf, World, Arrest, Arrested, Case, Police, Threat, Expat threatens to kill worker and damage Dubai restaurant over free meal claim

Post a Comment

Previous Post Next Post