Follow KVARTHA on Google news Follow Us!
ad

ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന് ബി ജെ പി, കലാപഭൂമിയാക്കാനാകും ഉദ്ദേശിച്ചതെന്ന് തൃണമൂല്‍ നേതാവ്; വാക്‌പോര് മുറുകുന്നു

Leaders, BJP says will turn Bengal into Gujarat if voted in, TMC calls it ‘riot politics' #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ 


കൊല്‍ക്കത്ത: (www.kvartha.com 17.11.2020) ബംഗാളില്‍ ബി ജെ പി നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനക്കെതിരെ കലാപമായിരിക്കും ഉദ്ദേശിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാസ് ഹകിം തിരിച്ചടിച്ചു.

ബി ജെ പി നേതാവ് ദിലീപ് ഘോഷ് പറഞ്ഞതിങ്ങനെ, 'ബിമന്‍ ബോസും ബുദ്ധദേബ് ഭട്ടാചാര്യയും അടക്കമുള്ള നേതാക്കള്‍ ആളുകളെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമാക്കുന്നതില്‍ നിന്നും തടഞ്ഞു. പകരം അവരെ ഗുജറാത്തിലേക്ക് തൊഴിലെടുക്കാന്‍ പോകുന്ന കുടിയേറ്റക്കാരാക്കി. ഇവിടെ ബി ജെ പി സര്‍ക്കാറുണ്ടാക്കിയാല്‍ ബംഗാളിനെ ഗുജറാത്താക്കും. ബംഗാളിനെ ഗുജറാത്താക്കുന്നുവെന്ന് മമത ഇടക്ക് ആരോപിക്കാറുണ്ട്. അതെ ഞങ്ങള്‍ ബംഗാളിനെ ഗുജറാത്താക്കും. നമ്മുടെ കുട്ടികള്‍ക്ക് ഇനി ജോലിതേടി ഗുജറാത്തിലേക്ക് പോകേണ്ടി വരില്ല'.

News, Kolkata, West Bengal, Politics, BJP, Gujarat, Leaders, BJP says will turn Bengal into Gujarat if voted in, TMC calls it ‘riot politics'


ഇതിന് മറുപടിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഫിര്‍ഹാസ് ഹകിം പറഞ്ഞതിങ്ങനെ, '2002ല്‍ ഗുജറാത്ത് കലാപത്തില്‍ മരിച്ചത് 2,000ത്തോളം മനുഷ്യരാണ്. നിങ്ങള്‍ ബംഗാളിനെ ഗുജറാത്താക്കുമെന്ന് പറയുമ്പോള്‍ ഇവിടുള്ളവര്‍ക്ക് കലാപഭൂമിയാക്കുമോയെന്ന ഭയമുണ്ട്. ഞങ്ങള്‍ക്ക് ബംഗാളിനെ ഗുജറാത്ത് ആക്കേണ്ട. ഇത് രവീന്ദ്രനാഥ ടാഗോറിന്റെയും നസ്‌റുലിന്റെയും നാടാണ്. ബംഗാളിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തണമോ അതോ ഗുജറാത്തിനെപ്പോലെ കലാപ രാഷ്ട്രീയ ഭൂമിയാക്കണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കും'. ഗുജറാത്തില്‍ മെച്ചപ്പെട്ടത് അദാനിയും അംബാനിയുമാണെന്നും ഫിര്‍ഹാസ് കൂട്ടിച്ചേര്‍ത്തു. 

നേരത്തെ പശ്ചിമ ബംഗാളിലെ സ്ഥിതി കശ്മീരിനെക്കാള്‍ ഗുരുതരമാണെന്ന ആരോപണവുമായി രംഗത്തെത്തിയ ബി ജെ പി നേതാവ് കൂടിയാണ് ദിലീപ് ഘോഷ്. കഴിഞ്ഞ ദിവസം നടന്ന ബി ജെ പിയുടെ രാഷ്ട്രീയ പ്രചരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ആരോപണവുമായി ഘോഷ് രംഗത്തെത്തിയത്.

Keywords: News, Kolkata, West Bengal, Politics, BJP, Gujarat, Leaders, BJP says will turn Bengal into Gujarat if voted in, TMC calls it ‘riot politics'

Post a Comment