Follow KVARTHA on Google news Follow Us!
ad

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിനം; അവധി നല്‍കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചേക്കും

കോവിഡ് Chief Minister, Government likely to withdrew its decision to give Saturday leave to offices #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 15.09.2020) കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച ഒഴിവു നല്‍കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് ഇറങ്ങും. ഇനി മുതല്‍ ശനി പ്രവര്‍ത്തി ദിനമായിരിക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കിയത്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.

നിലവില്‍ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേര്‍ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്. ലോക്ക് ഡൗണ്‍ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച് ഒരുവിധം മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.  ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന തീരുമാനമെന്നാണ് വിവരം.

News, Kerala. Thiruvananthapuram, State, Government, Chief Minister, Government likely to withdrew its decision to give Saturday leave to offices


Keywords: News, Kerala. Thiruvananthapuram, State, Government, Chief Minister, Government likely to withdrew its decision to give Saturday leave to offices

Post a Comment