Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ വീണ്ടും കോവിഡ് മരണം: മരിച്ചത് ഇരിക്കൂര്‍ സ്വദേശിനിയായ വയോധിക

കോവിഡ് രോഗബാധിതയായ ഇരിക്കൂര്‍ സ്വദേശിനി യശോദ(59)യാണ് പരിയാരം ഹോസ്പിറ്റലില്‍ മരിച്ചത് one more COVID death in Kannur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇരിട്ടി: (www.kvartha.com 03.08.2020) കണ്ണൂർ ജില്ലയില്‍ വീണ്ടും കോവിഡ് മരണം. കോവിഡ് രോഗബാധിതയായ ഇരിക്കൂര്‍ സ്വദേശിനി യശോദ(59)യാണ് പരിയാരം ഹോസ്പിറ്റലില്‍ മരിച്ചത്. ഗുരുതരമായി കരള്‍ രോഗബാധിതയായ യശോദ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കോവിഡ് ക്ലസ്റ്ററില്‍പ്പെട്ട പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചതെന്നാണ് നിഗമനം.


ഇവര്‍ക്ക് കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് വാര്‍ഡ് ദിവസങ്ങളോളം അടച്ചിട്ടിരുന്നു. മരണപ്പെട്ട യശോധയും മകനും ദിവസങ്ങള്‍ക്ക് മുമ്പ് ഡോക്ടറെ കാണിക്കാനായി സ്വകാര്യ ബസ്സിലായിരുന്നു മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് പോവുകയും തിരിച്ചുവരികയും ചെയ്തിരുന്നത്. കൂടാതെ മാവേലി സ്‌റ്റോര്‍ ജീവനക്കാരനായ മകന് രോഗബാധയുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന പരിശോധനാഫലം മകന് രോഗമില്ലെന്ന് കണ്ടെത്തിയിരുന്നു.


Keywords: Corona, COVID-19, Death, Kannur, Kerala, News, Pariyaram, Patient, Virus, one more COVID death in Kannur