Follow KVARTHA on Google news Follow Us!
ad

യു എ ഇ വിസക്കാര്‍ക്ക് തിരിച്ചുവരാന്‍ അനുമതി; പക്ഷേ പട്ടികയില്‍ ഇന്ത്യ ഇല്ല

യു എ ഇ വീസക്കാര്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കി. 14 രാജ്യങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അ National, News, UAE, India, Gulf, Visa, Return, Air Plane, Ban, COVID-19, Test, Corona, Virus, UAE to allow visitors from 14 safe countries. #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അബുദാബി: (www.kvartha.com 06.07.2020) യു എ ഇ വിസക്കാര്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കി. 14 രാജ്യങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്. എന്നാല്‍ ഇതില്‍ ഇന്ത്യ ഉള്‍പെടുന്നില്ല.

അതതു രാജ്യങ്ങളില്‍ യു എ ഇ അംഗീകരിച്ച ലബോറട്ടറികളില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്ത് ഹാജരാക്കണമെന്ന നിബന്ധനയുണ്ട്. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പെങ്കിലും കോവിഡ് ടെസ്റ്റ് നടത്തണം. എന്നാല്‍ ഇന്ത്യയിലെ ഒരു ലബോറട്ടറിക്കും യു എ ഇ അംഗീകാരം ലഭിച്ചിട്ടില്ല.


മാത്രമല്ല രാജ്യന്തര വിമാന സര്‍വീസുകള്‍ക്ക് ജൂലൈ 31 വരെ ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെ ഇനി യു എ ഇയുടെ അനുമതി കിട്ടിയാലും ഇന്ത്യന്‍ പ്രവാസികള്‍ തിരിച്ച് പോകാന്‍ ഇനിയും കാത്തിരിക്കണം.

Keywords: National, News, UAE, India, Gulf, Visa, Return, Air Plane, Ban, COVID-19, Test, Corona, Virus, UAE to allow visitors from 14 safe countries.