Follow KVARTHA on Google news Follow Us!
ad

കോവിഡ് ഭീതി; പൊതുശൗചാലയങ്ങള്‍ ആര്‍ക്കും വേണ്ട; തലസ്ഥാനത്തെ 30 ശൗചാലയങ്ങള്‍ അണുവിമുക്തമാക്കും

സംസ്ഥാനത്തെ പൊതുശൗചാലയങ്ങള്‍ വൃത്തിഹീനമാണെന്ന പരാതി ഏറെക്കാലമായി ublic comfort stations are major concern in state capital #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 03.07.2020) സംസ്ഥാനത്തെ പൊതുശൗചാലയങ്ങള്‍ വൃത്തിഹീനമാണെന്ന പരാതി ഏറെക്കാലമായി പൊതുജനം ഉന്നയിക്കുന്നുണ്ടെങ്കിലും അധികൃതര്‍ പലപ്പോഴും നടപടി സ്വീകരിച്ചിരുന്നില്ല, എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ആളുകള്‍ പൊതുശൗചാലയങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ വന്നതോടെ അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചുതുടങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ദിവസവും നിരവധി പേരെത്തുന്ന തലസ്ഥാന നഗരത്തിലെ ശൗചാലയങ്ങള്‍ അണുവിമുക്തമാക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി മേയര്‍ കെ.ശ്രീകുമാര്‍ പറഞ്ഞു. നഗരത്തില്‍ 30 പൊതുശൗചാലയങ്ങളാണുള്ളത്.

Public comfortstations

ഉറവിടമില്ലാത്ത കൊവിഡ് ബാധിതരുടെ എണ്ണം തലസ്ഥാനത്ത് കൂടിവരുന്നതോടെയാണ് നഗരസഭ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. യാത്രാപശ്ചാത്തലം ഇല്ലാത്തവര്‍ക്ക് കൊറോണ പിടിപെടുന്നത് പൊതുശൗചാലയങ്ങള്‍ വഴിയാണെന്ന ധാരണ പൊതുജനങ്ങള്‍ക്കിടയിലുണ്ട്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ദിവസവും വന്ന് പോകുന്നവരുടെ എണ്ണം കൂടുതലാണ്. അതിനാല്‍ രണ്ട് ടീമുകളെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ അയച്ചാണ് ശുചീകരണം നടത്തുന്നത്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ശുചീകരണം നടത്തുന്നതെന്നും മേയര്‍ പറഞ്ഞു.

നഗരസഭായുടെ 100 ദിന പരിപാടികളില്‍ നടത്താന്‍ ഉള്‍പ്പെടുത്തിയിരുന്ന പദ്ധതിയാണിത്. കൊവിഡ് പ്ചാത്തലത്തില്‍ പെട്ടെന്ന് നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനാലാണ് നാല് പേര്‍ വീതമുള്ള രണ്ട് ടീമിനെ പെട്ടെന്ന് നിയോഗിച്ചത്. ആദ്യഘട്ടം രണ്ട് ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യവിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 10 ലക്ഷം രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. തല്‍ക്കാലം നഗരസഭയുടെ പക്കലുള്ള ശുചീകരണ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. നഗരഹൃദയത്തിലുള്ള സാഫല്യം കോംപ്ലക്‌സ്, കുമരിചന്ത എന്നിവിടങ്ങളിലെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊതുയിടങ്ങളിലെ തിരക്കും കുറഞ്ഞിട്ടുണ്ട്. അതിനാല്‍ പണം ഈടാക്കി സ്വകാര്യ സ്ഥാപനങ്ങളിലെ ശൗചാലയങ്ങള്‍ അണുവിമുക്തമാക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു,സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങിലെ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ സൗജന്യമായി അണുനശീകരണം നടത്താനും തയ്യാറാണെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ച ശേഷം തലസ്ഥാനത്തെ പാതുയിടങ്ങളില്‍ നഗരസഭ എല്ലാദിവസവും അണുനശീകരണം നടത്തുന്നുണ്ട്. മാര്‍ക്കറ്റുകളിലും മാളുകളിലും അടക്കം സാമൂഹ്യഅകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധന നടത്തുന്നുമുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെ തുറന്ന പോത്തീസ് സൂപ്പര്‍ മാര്‍ക്കറ്റ് കഴിഞ്ഞദിവസം നഗരസഭ താല്‍ക്കാലികമായി അടപ്പിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഊടുവഴികളിലൂടെ ജീവനക്കാരെ കൊണ്ടുവന്ന ടെക്സ്റ്റയില്‍സ് രണ്ടാഴ്ച മുമ്പ് അടപ്പിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. തലസ്ഥാനത്ത് സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നഗരസഭാ അധികൃതര്‍.


Keywords: State Capital, Covid19, Mayor K. Sreekumar, Public Toilet, Social distancing, Disinfecting, Saphalyam complex, 100-day programme, Travel history, Floating people, Public comfort stations are major concern in state capital.