ഭര്‍ത്താവ് ചിക്കന്‍ ബിരിയാണി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

ചെന്നൈ: (www.kvartha.com 29.06.2020) ഭര്‍ത്താവ് ചിക്കന്‍ ബിരിയാണി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ മഹാബലിപുരത്താണ് സംഭവം. സൗമ്യ എന്ന 28 കാരിയാണ് തീ കൊളുത്തി ജീവനൊടുക്കിയത്. വീടിനടുത്തുള്ള പുതിയ ഭക്ഷണശാലയില്‍നിന്നു ബിരിയാണി വാങ്ങി നല്‍കാന്‍ ഭര്‍ത്താവ് മനോഹരനോടു സൗമ്യ ആവശ്യപ്പെടുകയായിരുന്നു.

National, News, Food, Hotel, Husband, Wife, Fire, Chennai, Tamilnadu, Suicide, Dies, Police, Woman sets self ablaze and dies as husband did not buy chicken biryani for her.

എന്നാല്‍ ഹോട്ടലിലേക്ക് എത്തിയപ്പോഴേക്കും ബിരിയാണി തീര്‍ന്നിരുന്നു. അത്‌കൊണ്ട് കുസ്‌കയുമായാണു മനോഹരന്‍ മടങ്ങിയെത്തിയത്. ബിരിയാണി ലഭിക്കാത്തതില്‍ കുപിതയായ സൗമ്യ കഴിക്കില്ലെന്നു വാശി പിടിക്കുകയായിരുന്നു. ഇതിന് ശേഷം മനോഹരന്‍ ജോലിക്കു പോയ സമയത്ത് സൗമ്യ പെട്രോളൊഴിച്ചു തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു.

Keywords: National, News, Food, Hotel, Husband, Wife, Fire, Chennai, Tamilnadu, Suicide, Dies, Police, Woman sets self ablaze and dies as husband did not buy chicken biryani for her.
Previous Post Next Post