Follow KVARTHA on Google news Follow Us!
ad

ദുഃഖം മണ്ണിലടക്കി: 25 കിലോ വഴുതിനയ്ക്ക് കിട്ടുന്നത് 150 രൂപ, കിലോയ്ക്ക് 6 രൂപ മാത്രം! മൂന്നേക്കര്‍ വഴുതിന കൃഷി നശിപ്പിച്ച് കര്‍ഷകന്‍

വില കിട്ടാതായതോടെ മൂന്നേക്കറിലെ വഴുതിന കൃഷി നശിപ്പിച്ച് എരുത്തേമ്പതി ആര്‍വിപി പുതൂരിലെ palakkad, News, Kerala, Farmers, Price
പാലക്കാട്: (www.kvartha.com 31.05.2020) വില കിട്ടാതായതോടെ മൂന്നേക്കറിലെ വഴുതിന കൃഷി നശിപ്പിച്ച് എരുത്തേമ്പതി ആര്‍വിപി പുതൂരിലെ പച്ചക്കറിക്കര്‍ഷകനും പഞ്ചായത്തംഗവുമായ ആര്‍ സി സമ്പത്ത് കുമാര്‍. ഏക്കറിന് ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് അദ്ദേഹം കൃഷിയിറക്കിയത്. ആഴ്ചയില്‍ രണ്ടു തവണയായി മൂന്ന് ടണ്ണിലധികം വഴുതനയാണ് ലഭിക്കുന്നത്. വേലന്താവളത്തും കൊഴിഞ്ഞാമ്പാറയിലുമുള്ള വിപണിയിലെത്തിച്ചപ്പോള്‍ 25 കിലോയുടെ ഒരു ചാക്ക് വഴുതനയ്ക്കു പറഞ്ഞത് 150 രൂപ. അതായത് ഒരു കിലോയ്ക്ക് ആറ് രൂപ മാത്രം. ഇവിടെ ചില്ലറ വില്‍പനവില 25 രൂപയും പാലക്കാട് നഗരത്തില്‍ ചില്ലറവിപണിയില്‍ 35 രൂപയും ഉള്ളപ്പോഴാണ് ഇത്രയും ചെറിയ തുക മാത്രം കര്‍ഷകന് ലഭിക്കുന്നത്.

കൂലിയും വണ്ടിവാടകയും കമ്മിഷനും കഴിച്ചാല്‍ നഷ്ടമാണ് ഫലം. കിലോയ്ക്ക് 15 രൂപയെങ്കിലും കിട്ടിയാലേ നഷ്ടമില്ലാതിരിക്കൂ. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഹോര്‍ട്ടികോര്‍പ് അധികൃതര്‍ ഇടപെട്ടെങ്കിലും കൃഷിയിടത്തിലെ തുള്ളിനന പൈപ്പുകള്‍ മാറ്റിയതിനാല്‍ കൃഷി തുടരുന്നില്ല എന്നാണ് സമ്പത്ത് അറിയിച്ചത്. അതേസമയം പച്ചക്കറി വില്‍ക്കാനാവാത്ത സ്ഥിതിയുണ്ടായാല്‍ ഹോര്‍ട്ടികോര്‍പ് എടുക്കാമെന്നു കര്‍ഷകരെ അറിയിച്ചിരുന്നുവെന്നും വഴുതന വില്‍ക്കാനാവാത്ത വിവരം ആരും അറിയിച്ചില്ലെന്നും ജില്ലാ മാനേജര്‍ എസ്. അനസ് വ്യക്തമാക്കി.

Palakkad, News, Kerala, Farmers, Price, Farm, Sambath, Farmer destroy own crops

Keywords: Palakkad, News, Kerala, Farmers, Price, Farm, Sambath, Farmer destroy own crops