Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ വ്യാപക റെയ്ഡ്: പിടിച്ചെടുത്ത ഫോര്‍മാലിന്‍ തളിച്ച ടണ്‍ കണക്കിന് മീന്‍ കൂട്ടത്തോടെ കുഴിച്ചിട്ടു

കണ്ണൂര്‍ ജില്ലയിലെ രണ്ടിടങ്ങളില്‍ ഫോര്‍മാലിന്‍ തളിച്ച മീനുകള്‍ Kannur, News, fish, Raid, Police, Police Station, Protection, Kerala
കണ്ണൂര്‍: (www.kvartha.com 08.04.2020) കണ്ണൂര്‍ ജില്ലയിലെ രണ്ടിടങ്ങളില്‍ ഫോര്‍മാലിന്‍ തളിച്ച മീനുകള്‍ പിടിച്ചെടുത്തു. ഓപ്പറേഷന്‍ സാഗരയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും കോര്‍പറേഷന്‍ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കണ്ണൂര്‍ അഴീക്കലില്‍ നിന്നും കണ്ണൂര്‍ സിറ്റി ഉരുവച്ചാലില്‍ നിന്നും ടണ്‍ കണക്കിന് പഴകിയ മത്സ്യം പിടികൂടിയത്.

അഴീക്കലില്‍ നിന്നും ഏകദേശം ഒരു മാസം പഴകിയ മീനാണ് പിടിച്ചെടുത്തത്. 1000 കിലോയോളം മീനാണ് ഇവിടെ നിന്നും ബുധനാഴ്ച ഉച്ചയോടെ പിടിച്ചത്. അയക്കൂറ, ആവോലി തുടങ്ങിയ മീനുകളാണ് പിടിച്ചത്. ആരോഗ്യ റവന്യൂ വകുപ്പ് അധികൃതരാണ് റെയ്ഡ് നടത്തി മീന്‍ പിടിച്ചത്. വിഷു വിപണി ലക്ഷ്യമിട്ടാണ് വന്‍ ഗോഡൗണില്‍ മീന്‍ സൂക്ഷിച്ചത്. ഫോര്‍മാലിന്‍ അടക്കം കലര്‍ത്തിയിരുന്നു. പിടിച്ചെടുത്ത മീനിന് 35,0000 ലക്ഷത്തോളം രൂപ വില വരും.

Large scale fish racket has been unearthed in Kannur, Kannur, News, fish, Raid, Police, Police Station, Protection, Kerala

മത്സ്യം അഴീക്കലില്‍ തന്നെ കുഴിയെടുത്ത് നശിപ്പിച്ചു. അതേ സമയം സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉരുവച്ചാല്‍ എന്ന സ്ഥലത്തു വെച്ച് രഹസ്യമായി കണ്ടെയ്‌നര്‍ ലോറിയില്‍ കൊണ്ടുവന്ന് മത്സ്യം വില്പന നടത്തുന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് പരിശോധന നടത്തി പഴകിയതും ഫോര്‍മാലിന്‍ കലര്‍ത്തിയതുമായ മീന്‍പിടിച്ചെടുത്തു .

Large scale fish racket has been unearthed in Kannur, Kannur, News, fish, Raid, Police, Police Station, Protection, Kerala

പിടിച്ചെടുത്ത മത്സ്യം ജെസിബി ഉപയോഗിച്ച് അവിടെ തന്നെ കുഴിച്ചു മൂടി. ലോറി ഉടമയില്‍ നിന്നും കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം 25,000 രൂപ പിഴയീടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പഴകിയ മത്സ്യം പിടികൂടിയിരുന്നു. ആയിക്കര മാര്‍ക്കറ്റ് കുത്തുപറമ്പ്, ഇരിക്കൂര്‍ എന്നീ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.

Keywords: Large scale fish racket has been unearthed in Kannur, Kannur, News, fish, Raid, Police, Police Station, Protection, Kerala.