Follow KVARTHA on Google news Follow Us!
ad

കൊറോണ: രോഗവ്യാപനത്തെ നിസാരവൽക്കരിച്ച് ഡൊണാള്‍ഡ് ട്രംപ്, വൈറസ് ബാധ രൂക്ഷമായ സ്റ്റേറ്റുകളില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നും ട്രംപ്

വൈറസ് ബാധ രൂക്ഷമായ സ്റ്റേറ്റുകളില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നും ട്രംപ് Donald Trump decides against Quarantine for New York, New Jersey, Connecticut
വാഷിങ്ടണ്‍: (www.kvartha.com 29.03.2020) കൊറോണ വൈറസ് വ്യാപനം അതീവ ഗുരുതരമായി ബാധിക്കുമ്പോഴും പ്രശാന്തേ നിസാരവൽക്കരിച്ച് അമേരിക്കൻ  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിനിടെ രോഗബാധ രൂക്ഷമായ സ്റ്റേറ്റുകളില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ ക്വാറന്റൈന്‍ നടപടികള്‍ വേണ്ടെന്നും ശക്തമായ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്നുമാണ് ഡൊണാൾഡ് ട്രംപിന്റെ വാദം. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങള്‍ അമേരിക്കയുടെ കൊറോണ ഹോട്ട് സ്‌പോട്ടുകള്‍ ആണെന്ന മുന്‍ നിലപാടില്‍നിന്ന് മാറി ക്വാറന്റൈന്‍ പോലുള്ള നടപടികള്‍ ആവശ്യമില്ലെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഇതു സംബന്ധിച്ച്‌ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സുമായും ഈ സ്റ്റേറ്റുകളുടെ ഗവര്‍ണര്‍മാരുമായും സംസാരിച്ചതായും ശക്തമായ യാത്രാ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരോട് നിര്‍ദേശിച്ചതായും വ്യക്തമാക്കി.


Donald Trump American Presideant

ഇതിനകം ഒന്നര ലക്ഷത്തിലേറെ ആളുകൾക്ക് അമേരിക്കയിൽ രോഗ ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 2,185 കവിഞ്ഞു. എന്നിട്ടും വിഷയത്തെ വളരെ നിസാരവൽക്കരിക്കുകയാണ് ട്രംപ് ചെയ്യുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
കൊറോണ വൈറസിനെ ചേർക്കാൻ സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശവും ട്രംപ് തള്ളിയിരുന്നു. സാമൂഹിക അകലം ഏറെനാൾ നടപ്പാക്കാൻ കഴിയില്ലെന്നും ഇത്‌ വാണിജ്യ മേഖലകളെ ബാധിക്കുമെന്നുമായിരുന്നു അദ്ധെഹനത്തിന്റെ വാദം.

കൊറോണ വൈറസിനെ നേരിടാന്‍ എല്ലാ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. സാമൂഹിക അകലം അടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ കർക്കശമാക്കണമെന്ന് ലോകാരോഗ്യ സംഘടനയും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഏതെല്ലാം തള്ളിക്കളയുന്ന തരത്തിലാണ് അമേരിക്കൻ പ്രസിഡന്റിനെ നടപടിയെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

ട്രംപിന്റെ ട്വീറ്റിനു പിന്നാലെ ഈ സ്റ്റേറ്റുകളിലെ ജനങ്ങള്‍ക്കായി പ്രത്യേകയാത്രാനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. അവശ്യകാര്യങ്ങള്‍ക്കല്ലാതെ വരുന്ന 14 ദിവസങ്ങളില്‍ യാത്രകള്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഈ മൂന്നു സ്റ്റേറ്റുകളിലും ക്വാറന്റൈന്‍ നടപ്പാക്കാന്‍ ആലോചിക്കുന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പീന്നിട് അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു.

Summary: Donald Trump decides against Quarantine for New York, New Jersey, Connecticut