Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രിയുടെ പാസ്വേര്‍ഡ് തരാമോ? അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ച സ്‌നേഹ പാസ്വേര്‍ഡ് തിരക്കിയ ഉപയോക്താവിന് നല്‍കിയത് കിടിലന്‍ മറുപടി

ലോക വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഏഴ് വനിതകള്‍ക്കായി കൈമാറിയിരുന്നു. ജീവിതത്തില്‍ വിജയികളായ News, National, India, New Delhi, PM, Narendra Modi, Twitter, Social Network, Can you give me the password of the Prime Minister?

ന്യൂഡെല്‍ഹി: (www.kvartha.com 08.03.2020) ലോക വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഏഴ് വനിതകള്‍ക്കായി കൈമാറിയിരുന്നു. ജീവിതത്തില്‍ വിജയികളായ വനിതകള്‍ക്കാണ് പ്രധാനമന്ത്രി തന്റെ അക്കൗണ്ടുകള്‍ മാറ്റിവച്ചത്. ഇതിനിടെ പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ പാസ് വേര്‍ഡ് ട്വിറ്റര്‍ ഉപയോക്താവ് തിരക്കുകയായിരുന്നു.

News, National, India, New Delhi, PM, Narendra Modi, Twitter, Social Network, Can you give me the password of the Prime Minister?

'അന്താരാഷ്ട്ര വനിതാദിനത്തിന് ആശംസകള്‍! സ്ത്രീശക്തിയുടെ ഉത്സാഹത്തിനും വിജയങ്ങള്‍ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞതുപോലെ, ഞാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് സൈന്‍ ഓഫ് ചെയ്യുന്നു. എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ദിവസം മുഴുവന്‍ വിജയം കൈവരിച്ച ഏഴ് വനിതകള്‍ അവരുടെ ജീവിത യാത്രകള്‍ പങ്കുവെക്കുകയും സംവദിക്കുകയും ചെയ്യും, ''പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തിരുന്നു.
ഫുഡ് ബാങ്ക് ഇന്ത്യയുടെ സ്ഥാപക സ്നേഹ മോഹന്ദോസിനെക്കുറിച്ചാണ് വനിതാദിനത്തില്‍ പ്രധാനമന്ത്രി ആദ്യമായി ട്വീറ്റ് ചെയ്തത്. ഇതുസംബന്ധിച്ച വീഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സ്‌നേഹ തന്റെ അനുഭവങ്ങളും വീഡിയോയില്‍ പങ്കവച്ചിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ പാസ് വേര്‍ഡ് തിരക്കിയ ഉപയോക്താവിന് മോദിയുടെ അക്കൗണ്ടില്‍ നിന്നും തന്നെ മറുപടിയുമെത്തി. സ്‌നേഹ തന്നെയാണ് മറുപടി നല്‍കിയത്.
പ്രധാനമന്ത്രിയുടെ പാസ് വേര്‍ഡ് തരാമോ എന്നായിരുന്നു സന്ദേശം. ഉടന്‍ തന്നെ സ്‌നേഹയുടെ മറുപടിയുമെത്തി. പുതിയ ഇന്ത്യക്കായി ലോഗിന്‍ ചെയ്തുകൊണ്ടിരിക്കൂ എന്നാണ് സ്‌നേഹ കൊടുത്ത മറുപടി. സ്‌നേഹയുടെ മറുപടിയെ പ്രശംസിച്ചും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ കാണാം.

Keywords: News, National, India, New Delhi, PM, Narendra Modi, Twitter, Social Network, Can you give me the password of the Prime Minister?