Follow KVARTHA on Google news Follow Us!
ad

നാടിനെ ആശങ്കയിലാക്കിഏഴിമല നാവിക അക്കാദമി പരിസരത്ത് അജ്ഞാത ഡ്രോണ്‍; നാവിക മേധാവിയുടെ പരാതിയില്‍ കേസെടുത്തു

നാടിനെ ആശങ്കയിലാക്കി ഏഴിമല നാവിക അക്കാദമി പരിസരത്ത് അജ്ഞാത ഡ്രോണ്‍ വട്ടമിട്ടു പറന്നു. ദക്ഷിണേന്ത്യയിലെ അതീവ സുരക്ഷാ പ്രദേശമായഏഴിമല നാവിക അക്കാദമി Payyannur, Kerala, News, Kannur, Ezhimala, Naval Acadamy, Case, Registration, Unknown drown, Case registered
പയ്യന്നൂര്‍: (www.kvartha.com 29.02.2020)  നാടിനെ ആശങ്കയിലാക്കി ഏഴിമല നാവിക അക്കാദമി പരിസരത്ത് അജ്ഞാത ഡ്രോണ്‍ വട്ടമിട്ടു പറന്നു. ദക്ഷിണേന്ത്യയിലെ  അതീവ സുരക്ഷാ പ്രദേശമായഏഴിമല നാവിക അക്കാദമി പരിസരത്ത് അജ്ഞാതര്‍ ഡ്രോണ്‍ പറത്തിയ സംഭവമന്വേഷിക്കാന്‍ പയ്യന്നൂര്‍ പൊലിസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പയ്യന്നൂര്‍ പോലീസാണ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചത്.നേവല്‍ പ്രൊവോസ്റ്റ് മാര്‍ഷല്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ പഞ്ചാല്‍ ബോറയുടെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഈ മാസം 26-ന് രാത്രി പത്തോടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. നിരോധിത മേഖലയായ നേവല്‍ അക്കാദമിയുടെ കടല്‍ത്തീരത്തു കൂടിയാണ് അജ്ഞാതന്‍ ഡ്രോണ്‍ പറത്തിയത്. ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ കണ്ടത്.

വെടി വെച്ചിടാനുള്ള ഉത്തരവുണ്ടായിരുന്നുവെങ്കിലും ഡ്രോണ്‍ അപ്രത്യക്ഷമായതിനാല്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് നേവല്‍ അധികൃതര്‍ പയ്യന്നൂര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വീഡിയോ ചിത്രീകരണ ആവശ്യങ്ങള്‍ക്കായി പോലും ഡ്രോണ്‍ ഉപയോഗിക്കണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന നിയമം നിലനില്‍ക്കേ നിരോധിത മേഖലയില്‍ രാത്രി ഡ്രോണ്‍ പറത്തിയ സംഭവം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയാണ് ഏഴിമലയിലുള്ളത്. ഇവിടുത്തെ പരിശീലന മികവ് മൂലം വിദേശ കേഡറ്റുകളുള്‍പ്പെടെ പരിശീലനത്തിനായി എത്തിക്കൊണ്ടിരിക്കുന്ന രീതിയില്‍ ഈ സ്ഥാപനം വളര്‍ന്നിരിക്കുകയാണ്.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രദേശത്തെ അതീവ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഡ്രോണ്‍ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പോലീസ്. അതിനാല്‍തന്നെ കടുത്ത ശിക്ഷ ലഭിക്കാവുന്ന ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത് എന്നാല്‍ ഡ്രോണ്‍ പറത്തലിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.


Keywords: Payyannur, Kerala, News, Kannur, Ezhimala, Naval Acadamy, Case, Registration, Unknown drown, Case registered