» » » » » » » » രാഷ്ട്രീയക്കാര്‍ക്ക് എട്ടിന്റെ പണി വരുന്നു; ക്രിമിനല്‍ കേസുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കിയാല്‍ പകുതിയിലേറെ രാഷ്ട്രീയ നേതാക്കളുടെ ജനപ്രതിനിധിയാകണമെന്ന മോഹം പരിധിക്ക് പുറത്താകും


ന്യൂഡെല്‍ഹി: (www.kvartha.com 13.02.2020) ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങളുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പുകളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മത്സരിപ്പിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു.

News, National, New Delhi, Supreme Court of India, Election, Politics,Those with criminal cases should not contest the Election; Supreme Court

സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വെബ്‌സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും പത്രങ്ങളിലും പ്രതിദ്ധീകരിക്കണമെന്നും ഇവരെ മത്സരിപ്പിക്കുന്നതിന്റെ കാരണം വിശദീകരിക്കണമെന്നും ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

72 മണിക്കൂറിനകം തിരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങള്‍ നല്‍കണം. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം. ക്രിമിനല്‍ സ്വഭാവമുള്ളയാളെ വിജയ സാധ്യതയുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പരാജയപ്പെടുകയോ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതിരിക്കുകയോ ചെയ്താല്‍ അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

രാഷ്ട്രീയത്തിലെ ക്രിമിനല്‍ സ്വാധീനം കുറക്കുന്നതിന് നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പാര്‍ട്ടി ഭാരവാഹികള്‍ ആകുന്നതിനും വിലക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് 2018ല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

Keywords: News, National, New Delhi, Supreme Court of India, Election, Politics,Those with criminal cases should not contest the Election; Supreme Court

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal