Follow KVARTHA on Google news Follow Us!
ad

പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വേണ്ടി ഈസ്റ്റേണ്‍ റെയില്‍വെയുടെ പുത്തന്‍ ഐഡിയ; പഴയ റെയില്‍വെ കോച്ച് റസ്റ്റോറന്റകളാക്കുന്നു

പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വേണ്ടി ഈസ്റ്റേണ്‍ റെയില്‍വെയുടെ പുത്തന്‍ ഐഡിയ. പഴക്കംചെന്ന കോച്ചുകള്‍ റെയില്‍വെ റസ്റ്റോറന്റുകളാക്കാനൊരുങ്ങുന്നു.News, National, India, New Delhi, Railway, Food, Passengers, Travel & Tourism, The Old Rail Coach Makes Restaurants for Passengers
ന്യൂഡെല്‍ഹി: (www.kvartha.com 27.02.2020) പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വേണ്ടി ഈസ്റ്റേണ്‍ റെയില്‍വെയുടെ പുത്തന്‍ ഐഡിയ. പഴക്കംചെന്ന കോച്ചുകള്‍ റെയില്‍വെ റസ്റ്റോറന്റുകളാക്കാനൊരുങ്ങുന്നു.

ഇതിനുവേണ്ടി പരീക്ഷണാടിസ്ഥാനത്തില്‍ അസന്‍സോള്‍ റെയില്‍വെ സ്റ്റേഷനില്‍ കോച്ച് റെസ്റ്റോറന്റ് തയ്യാറായിക്കഴിഞ്ഞു. റെയില്‍വെ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും റസ്റ്റോറന്റ് ഉപയോഗിക്കാം.

ഈസ്റ്റേണ്‍ റെയില്‍വെയുടെ പഴക്കംചെന്ന മെമു കോച്ചുകളാണ് ഭക്ഷണശാലകളായി മാറിയത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈയിനത്തില്‍ 50 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

News, National, India, New Delhi, Railway, Food, Passengers, Travel & Tourism, The Old Rail Coach Makes Restaurants for Passengers

ഒരു കോച്ചില്‍ ചായയും ലഘുഭക്ഷണവുമാണ് ലഭിക്കുക. 42 സീറ്റുകളുള്ള മറ്റൊരു കോച്ചില്‍ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയെല്ലാം ലഭിക്കും. കോച്ചിന്റെ ഉള്‍വശം ചായം പൂശി അലങ്കരിച്ചാണ് റസ്റ്റോറന്റാക്കിമാറ്റിയിരിക്കുന്നത്. ഛായാചിത്രങ്ങളും ടൈപ്പ് റൈറ്റര്‍ പോലുള്ള പഴയ ഉപകരണങ്ങളും കോച്ചില്‍ കാഴ്ചക്കായി ഒരുക്കിയിട്ടുണ്ട്.
 
Keywords: News, National, India, New Delhi, Railway, Food, Passengers, Travel & Tourism, The Old Rail Coach Makes Restaurants for Passengers