Follow KVARTHA on Google news Follow Us!
ad

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം; മകളെ ആരോ കടത്തിക്കൊണ്ടുപോയതാണെന്നും കുറ്റവാളിയെ കണ്ടെത്തണമെന്നും കുട്ടിയുടെ അമ്മ ധന്യ

ഇത്തിക്കരയാറ്റില്‍ കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ Kollam, News, Family, Dead Body, Missing, Girl, Media, Trending, Kerala,
കൊല്ലം: (www.kvartha.com 29.02.2020) ഇത്തിക്കരയാറ്റില്‍ കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. മകളെ ആരോ കടത്തിക്കൊണ്ടുപോയതാണെന്നും കുറ്റവാളിയെ കണ്ടെത്തണമെന്നും കുട്ടിയുടെ അമ്മ ധന്യ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലം മുമ്പ് കുട്ടി കണ്ടിട്ടില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

'അവള്‍ ഒരിക്കലും ആറിന് മറുകരയുള്ള ക്ഷേത്രത്തില്‍ പോയിട്ടില്ല. ഷോളുകൊണ്ട് കളിക്കുകയായിരുന്നു. എന്നാല്‍ ഷോള്‍ ധരിച്ച് അവള്‍ ഇതുവരെ പുറത്ത് പോയിട്ടില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ശീലം പൊന്നുവിന് ഇല്ല. എന്നോട് പറയാതെ ഇതുവരെ പുറത്ത് പോയിട്ടില്ല. നിമിഷനേരം കൊണ്ടാണ് എല്ലാം സംഭവിച്ചത്.  കരഞ്ഞുവിളിച്ചപ്പോള്‍ തന്നെ നാട്ടുകാരെല്ലാം ഓടിയെത്തി'-ധന്യ പറഞ്ഞു.

Natives allege mystery in death of 7-yr-old Kollam girl, Kollam, News, Family, Dead Body, Missing, Girl, Media, Trending, Kerala

ധന്യ പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് ദേവനന്ദയുടെ അച്ഛന്‍ പ്രദീപും പ്രതികരിച്ചു. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ വ്യാഴാഴ്ച രാവിലെ പത്തരമണിയോടെ കാണാതാവുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരുമുള്‍പ്പെടെ നടത്തിയ തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച രാവിലെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തുകയായിരുന്നു.

ഗള്‍ഫിലായിരുന്ന കുട്ടിയുടെ പിതാവ് കഴിഞ്ഞദിവസമാണ് വിവരമറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ തന്റെ പൊന്നുമോളുടെ ചേതനയറ്റ ശരീരമാണ് അദ്ദേഹത്തെ കാത്തിരുന്നത്.

Keywords: Natives allege mystery in death of 7-yr-old Kollam girl, Kollam, News, Family, Dead Body, Missing, Girl, Media, Trending, Kerala.