Follow KVARTHA on Google news Follow Us!
ad

ആഫ്രിക്കയില്‍ നിന്നും പിടികൂടിയ രവി പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചു; 15 വര്‍ഷക്കാലത്തോളം ഒളിവില്‍ കഴിഞ്ഞിരുന്ന അധോലോക നായകന്‍ കൊലപാതകം ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതി

ആഫ്രിക്കയില്‍ നിന്നും പിടികൂടിയ അധോലോക നായകന്‍ രവി New Delhi, News, Accused, Probe, Karnataka, Airport, Protection, Police, Karnataka, Bangalore, Bail, National,
ന്യൂഡെല്‍ഹി: (www.kvartha.com 24.02.2020) ആഫ്രിക്കയില്‍ നിന്നും പിടികൂടിയ അധോലോക നായകന്‍ രവി പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചു. 15 വര്‍ഷക്കാലത്തോളം ഒളിവില്‍ കഴിഞ്ഞിരുന്ന രവി പൂജാരി കൊലപാതകം ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയാണ്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ നിന്നും പിടിയിലായ രവി പൂജാരിയെ ഞായറാഴ്ച കൊണ്ടു വന്ന വിമാനം ആദ്യം ഡെല്‍ഹിയിലാണ് എത്തിയത്.

തുടര്‍ന്ന് ഡെല്‍ഹിയില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചയോടെ മറ്റൊരു വിമാനത്തില്‍ ബംഗളൂരുവിലേക്ക് എത്തിച്ചു. കര്‍ണാടക പൊലീസിന്റെ സംരക്ഷണയിലാണ് ഇപ്പോള്‍ രവി പൂജാരി.

Fugitive Bollywood extortionist Ravi Pujari brought to India from Senegal, New Delhi, News, Accused, Probe, Karnataka, Airport, Protection, Police, Karnataka, Bangalore, Bail, National

ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലേയും സെനഗലിലേയും പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് പൂജാരിയെ പിടികൂടിയത്.

ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക പൊലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും ഞായറാഴ്ച സെനഗലിലെത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പുവരെ ആസ്‌ട്രേലിയയില്‍ കഴിയുകയായിരുന്ന പൂജാരി പിന്നീട് സെനഗലില്‍ എത്തി. കഴിഞ്ഞ ജനുവരിയില്‍ സെനഗലില്‍ പിടിയിലായ പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.

ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനഫാസോയിലെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ ഇയാള്‍ക്കെതിരെ കൊലക്കേസുകള്‍ അടക്കം ഇരുന്നൂറിലേറെ കേസുകളുണ്ട്.

അടുത്തിടെ കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ് കേസിലും പൂജാരിക്ക് പങ്കുണ്ട്. കര്‍ണാടക സ്വദേശിയായ പൂജാരി അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.

Keywords: Fugitive Bollywood extortionist Ravi Pujari brought to India from Senegal, New Delhi, News, Accused, Probe, Karnataka, Airport, Protection, Police, Karnataka, Bangalore, Bail, National.