» » » » » » » » » » » » 6 മാസം മുമ്പ് പ്രദീപ് വിദേശത്തേക്ക് പോയത് മകന്‍ ജനിച്ചതിന്റെ സന്തോഷത്തില്‍; പൊന്നുമോളെ കാണാനില്ലെന്നറിഞ്ഞ് നാട്ടിലേക്ക് തിരിച്ചപ്പോള്‍ ഒരിക്കലും കരുതിയില്ല മകളുടെ ചേതനയറ്റ ശരീരം കാണുമെന്ന്; ദേവനന്ദയുടെ മരണത്തില്‍ വിറങ്ങലിച്ച് ബന്ധുക്കളും നാട്ടുകാരും

കൊല്ലം: (www.kvartha.com 28.02.2020) ആറുമാസം മുമ്പ് പ്രദീപ് വിദേശത്തേക്ക് പോയത് മകന്‍ ജനിച്ചതിന്റെ സന്തോഷത്തില്‍. എന്നാല്‍ ഇത്ര പെട്ടെന്ന് ഒരു ദുരന്ത വാര്‍ത്ത കേട്ട് നാട്ടില്‍ തിരിച്ചെത്തേണ്ടിവരുമെന്ന് അയാള്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

പൊന്നുമോളെ കാണാനില്ലെന്നറിഞ്ഞാണ് വെള്ളിയാഴ്ച രാവിലെ പ്രദീപ് നാട്ടിലെത്തിയത്. എന്നാല്‍ കണ്ടതോ ചേതനയറ്റ ശരീരം. ഏഴുവയസുകാരിയായ ദേവനന്ദയുടെ മരണത്തില്‍ വിറങ്ങലിച്ചിരിക്കയാണ് ബന്ധുക്കളും നാട്ടുകാരും .

Devananda's Father Identifies Her Dead Body, Kollam, News, Foreigners, Family, Channel, Police, Probe, Dead Body, Kerala

വിവരമറിഞ്ഞ് കുട്ടിയുടെ പിതാവ് പ്രദീപ് വെളളിയാഴ്ച രാവിലെ എഴരയ്ക്കുതന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ വീട്ടിലെത്തുന്നതുവരെ കുട്ടിയുടെ മരണ വിവരം അറിയിക്കാതിരിക്കാന്‍ ബന്ധുക്കള്‍ ആവുന്നത്ര ശ്രമിക്കുകയായിരുന്നു.

ആറു മാസം മുന്‍പ് മസ്‌ക്കത്തിലേക്ക് പോകുമ്പോള്‍ മകള്‍ക്ക് ഒരു കളിക്കൂട്ടുകാരനെ കിട്ടിയതിന്റെ സന്തോഷമായിരുന്നു. പ്രസവത്തിനായാണ് ധന്യയെ ഇളവൂരിലെ കുടുംബ വീട്ടിലാക്കിയത്. പ്രദീപ് നാട്ടിലെത്തിയ ശേഷം തിരികെ ഓടനാവട്ടത്തെ ഭര്‍ത്തൃവീട്ടിലേക്ക് മാറ്റാമെന്നായിരുന്നു ധാരണ.

ധന്യയുടെ അമ്മയും അച്ഛനുമൊക്കെയുള്ള കുടുംബ വീടായതിനാല്‍ കുട്ടികളുടെ കാര്യത്തിലും കരുതലുണ്ടാകുമെന്ന് കരുതിയാണ് ഇവിടെ ആക്കിയത്. എന്നാല്‍ വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ആറ്റില്‍ വീണുമരിച്ചതോടെ കുടുംബത്തിന്റെ സന്തോഷം മുഴുവന്‍ കെട്ടടങ്ങിയിരിക്കയാണ്.

മകളെ കാണാതായെന്ന വാര്‍ത്ത ബന്ധുക്കള്‍ പറഞ്ഞും ചാനല്‍ വാര്‍ത്തകളിലും നവമാധ്യമങ്ങളിലൂടെയും പ്രദീപ് അറിഞ്ഞിരുന്നു. എന്നാല്‍ നേരംവെളുക്കുമ്പോഴേക്കും മകളെ കണ്ടുകിട്ടുമെന്ന പ്രതീക്ഷ ആ പിതാവിനുണ്ടായിരുന്നു. പക്ഷേ, അതെല്ലാം വിഫലമായിരിക്കയാണ്.

വ്യാഴാഴ്ച രാവിലെ 10മണിയോടെയാണ് ദേവനന്ദ എന്ന ഏഴുവയസുകാരിയെ കാണാതാവുന്നത്. അമ്മ ധന്യ തുണി അലക്കാനായി പുറത്തുപോയപ്പോള്‍ കുട്ടി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. മകനെ തൊട്ടിലില്‍ കിടത്തി ഉറക്കിയതിനുശേഷമാണ് ധന്യ തുണി അലക്കാനായി ചെന്നത്.

ഇതിനിടെ ദേവനന്ദ അമ്മയുടെ അരികില്‍ ചെന്നിരുന്നു. എന്നാല്‍ കുഞ്ഞ് തനിച്ചാണെന്ന് പറഞ്ഞ് ധന്യ മകളെ അകത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞ് ധന്യ അകത്തെത്തി മകളെ അന്വേഷിച്ചെങ്കിലും അവിടെ എങ്ങും കാണാനുണ്ടായിരുന്നില്ല. തുടര്‍ന്നാണ് നാട്ടുകാരും ബന്ധുക്കളും പൊലീസും അന്വേഷണത്തിനിറങ്ങുന്നത്. എന്നാല്‍ 20മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം അടുത്തുള്ള ആറ്റില്‍ നിന്നും കണ്ടെടുക്കുന്നത്.

Keywords: Devananda's Father Identifies Her Dead Body, Kollam, News, Foreigners, Family, Channel, Police, Probe, Dead Body, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal