» » » » » » » » » » » » » രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങി; യുവതിയും യുവാവും റിമാന്‍ഡില്‍

കണ്ണൂര്‍: (www.kvartha.com 22.02.2020) രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങിയ യുവതിയും യുവാവും ഒടുവില്‍ പൊലീസിന്  മുന്‍പില്‍ കീഴടങ്ങി. ആലക്കാട് വലിയ പള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന്‍ ചപ്പാരപ്പടവിലെ റാഷിദ്(30) എന്നിവരാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.

കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച രാവിലെ ഇരുവരും പരിയാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.

Court remands eloped lovers, Kannur, News, Local-News, Eloped, Police, Complaint, Case, Court, Remanded, Probe, Kerala.

ഇക്കഴിഞ്ഞ ഫെബ്രുവരി 12 നാണ് കുട്ടിയെ തന്റെ ഉമ്മയെ ഏല്‍പ്പിച്ച് ഷോപ്പിങ്ങിനാണെന്നു പറഞ്ഞ് റുമൈസ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്.

റുമൈസയുടെ ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്തുവരികയാണ്. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട റാഷിദും റുമൈസയും ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിനടന്ന ശേഷമാണ് പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ജുവനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് റുമൈസയുടെ പേരില്‍ കേസെടുത്തത്. നാടുവിടാന്‍ പ്രേരിപ്പിച്ചതിനാണ് റാഷിദിനെതിരെ കേസ്.

Keywords: Court remands eloped lovers, Kannur, News, Local-News, Eloped, Police, Complaint, Case, Court, Remanded, Probe, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal