» » » » » » » » ഭര്‍ത്താവ് എങ്ങനെയാണ് നിങ്ങളെ തല്ലുന്നത്? സ്ത്രീപദവി പഠനത്തിനായി തയ്യാറാക്കിയ രസകരമായ മാതൃകാ ചോദ്യാവലി

തളിപ്പറമ്പ്: (www.kvartha.com 06.02.2020) വീട്ടമ്മമാരുടെ ശ്രദ്ധ ക്ഷണിക്കുന്ന തരത്തിലുള്ള വ്യത്യസ്തമായ ചോദ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ചോദ്യം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനതല സ്ത്രീപദവി പഠനത്തിനായി തയ്യാറാക്കിയ മാതൃകാ ചോദ്യാവലിയിലാണ് കൗതുകകരമായ ഈ ചോദ്യങ്ങളുള്ളത്.

ഭര്‍ത്താവ് എങ്ങനെയാണ് തല്ലുന്നത്? തുടങ്ങി മര്‍ദ്ദനം (അടി ഇടി തൊഴി)?, തല ഭിത്തിയില്‍ ഇടിക്കല്‍, വയറ്റില്‍ ചവിട്ടല്‍, തീകൊളുത്താന്‍ ശ്രമിക്കല്‍, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, പാത്രങ്ങള്‍ പൊട്ടിച്ച് ഭക്ഷണം നശിപ്പിക്കല്‍, വസ്ത്രം നശിപ്പിക്കല്‍ എന്നിങ്ങനെയുള്ള ഉപചോദ്യങ്ങളുമുണ്ട്.

News, Kerala, Husband, Wife, House Wife, Questioned, An Interesting Sample Questionnaire

ഭര്‍ത്താവിന് ഭാര്യയെ തല്ലാന്‍ അവകാശം ഉണ്ടെന്ന് കരുതുന്നുണ്ടോ? ഏത് രാഷ്ട്രീയപാര്‍ട്ടിയിലാണ് അംഗത്വം? ആര്‍ത്തവസമയത്ത് എന്താണ് ഉപയോഗിക്കുന്നത്? തുടങ്ങി 113 ചോദ്യങ്ങളാണ് ഇതിലുള്ളത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ അഭിമുഖത്തിലൂടെയാണ് ഇത് തയ്യാറാക്കേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്.

ഏതായാലും രസകരമായ ചോദ്യങ്ങളാണ് ഇത്തരത്തില്‍ ചോദ്യാവലിയില്‍ ഉള്ളത്.

Keywords: News, Kerala, Husband, Wife, House Wife, Questioned, An Interesting Sample Questionnaire

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal