» » » » » » » » » » » » ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന് 30 വര്‍ഷക്കാലം ഭക്ഷണം വിളമ്പിയ മലയാളി; ഒഴിവുകാല യാത്രയില്‍ മരുഭൂമിയിലെ വിശ്വസ്തനായ കാവല്‍ക്കാരന്‍; സുല്‍ത്താന്റെ വിയോഗത്തിനിടയില്‍ ഓര്‍മകള്‍ അയവിറക്കി കാസര്‍കോട്ടെ കൊട്ടന്‍

കാസര്‍കോട്: (www.kvartha.com 11.01.2020) ശനിയാഴ്ച അന്തരിച്ച ഒമാന്‍ സുല്‍ത്താന്‍ ഖാബൂസിന് 30 വര്‍ഷക്കാലം ഭക്ഷണം വിളമ്പിയ മലയാളിയുണ്ട്. ഒഴിവുകാല യാത്രയില്‍ മരുഭൂമിയിലെ വിശ്വസ്തനായ കാവല്‍ക്കാരനായി മാറിയ ആള്‍. ഒമാന്റെ ഒളിമങ്ങാത്ത നിലാവായിരുന്ന ഒമാനികളുടെ പ്രിയപ്പെട്ട ഭരണാധികാരി ഖാബൂസിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ ദുഖിക്കുന്ന ഒരാള്‍. സുല്‍ത്താന്റെ വിയോഗത്തിനിടയില്‍ ഓര്‍മകള്‍ അയവിറക്കി കഴിയുകയാണ് കാസര്‍കോട് ചെമ്മനാട് കൈന്താര്‍ തൊടുകുളത്ത് അമ്പുവിന്റെയും പാട്ടിയുടെയു മകനായ വി കൊട്ടന്‍.സുല്‍ത്താന്‍ ഓഫ് ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസിന്റെ മുഖ്യപാചകക്കാരന്‍ ആയിരുന്ന, സുല്‍ത്താന്റെ ഒഴിവുകാല യാത്രയില്‍ മരുഭൂമിയിലെ വിശ്വസ്തനായ കാവല്‍ക്കാരനായ, മുപ്പത് വര്‍ഷത്തോളം സുല്‍ത്താന് ഇഷ്ടഭക്ഷണം വിളമ്പിയ മലയാളിയാണ് വി കൊട്ടന്‍. 1976-ല്‍ ഒമാനിലെത്തിയ കൊട്ടന്‍ നീണ്ട മുപ്പതു വര്‍ഷക്കാലം സുല്‍ത്താന്‍ ഖാബൂസിന്റെ കൊട്ടാരത്തിലെ സുല്‍ത്താനു ഏറെ പ്രിയപ്പെട്ട വിശ്വസ്തനായ പാചകക്കാരനായിരുന്നു. സുല്‍ത്താന് ഏറെ ഇഷ്ടം ഇന്ത്യന്‍ ഭക്ഷണമാണ്, അതും കേരളീയ ഭക്ഷണം.

ഒമാന്റെ ഭൂപ്രകൃതി കേരളത്തിന്റെ ഭൂപ്രകൃതിയുമായി ഏറെ സാമ്യമുള്ളത് കേരളഭക്ഷണം ഒമാനികള്‍ക്ക് ഏറെ പ്രിയമുള്ളതായി മാറാന്‍ കാരണമാകുന്നതായി കൊട്ടന്‍ വിശ്വസിക്കുന്നു. അറബി ഭക്ഷണമായ കാമ്പോളി, നീര്‍ഷ, അലീസ എന്നിവയുടെ പാചക മികവിന് സുല്‍ത്താന്റെ പ്രത്യേക അംഗീകാരവും പ്രശസ്തി പത്രവും കൊട്ടന്‍ സ്വന്തമാക്കിയിരുന്നു.

അറബികളെ പോലെ സുന്ദരമായി അറബി ഭാഷ സംസാരിക്കുന്ന കൊട്ടന്‍ സുല്‍ത്താന്‍ ഖാബൂസിന്റെ കൈയ്യില്‍ നിന്നും പ്രത്യേക ആദരവ് ലഭിച്ചത് ഒരു ഭാഗ്യമായി ഇന്നും മനസ്സില്‍ കൊണ്ടു നടക്കുന്നു. വിശ്രമ ജീവിതം നയിക്കേണ്ട ഈ പ്രായത്തിലും ആരോഗ്യം വകവെക്കാതെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ഇടയ്ക്ക് ആരോഗ്യകരമായ ബുദ്ധിമുട്ടുകള്‍ ശരീരത്തെ തളര്‍ത്തിയെങ്കിലും വയസ് 70 ലും ജോലി ചെയ്യാനുള്ള മനസും ആര്‍ജവവും ഇന്നും ഇദ്ദേഹത്തിനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Malayalees, Oman, kasaragod, Dies, Trending, Video, Gulf, Oman’s Sultan Qaboos dies;Memories from kasaragod native, who served sultan

About News Editor's desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal