Follow KVARTHA on Google news Follow Us!
ad

കൊറോണ വൈറസ്: കൊച്ചി അടക്കം ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

ചൈനയില്‍ അജ്ഞാത വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ കൊച്ചി അടക്കം രാജ്യത്തെ ഏഴു News, National, New Delhi, China, Airport, Alerts, Health, Corona Virus: Alert in Seven Airports in India
ന്യൂഡെല്‍ഹി: (www.kvartha.com 22.01.2020) ചൈനയില്‍ അജ്ഞാത വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ കൊച്ചി അടക്കം രാജ്യത്തെ ഏഴു വിമാനത്താവളങ്ങളില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്.

ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന ആരോഗ്യ പരിശോധനയ്ക്കു വിധേയരാക്കാനാണു നിര്‍ദ്ദേശം.

ഡിസംബര്‍ അവസാനത്തോടെയാണ് ചൈനയില്‍ വൂഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദര്‍ശിച്ചവര്‍ അതാത് വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് ഹാജരാകണണമെന്നും അറിയിപ്പ് നല്‍കി.

ചൈനയില്‍നിന്ന് വരുന്ന വിമാനങ്ങളില്‍ പരിശോധന സംബന്ധിച്ച അനൗണ്‍സ്മെന്റ് നടത്തുമെന്നും യാത്രക്കാരെല്ലാം നിശ്ചിത ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിവിധ പരിശോധനകള്‍ക്ക് ശേഷം മരണങ്ങള്‍ക്ക് കാരണമായത് കൊറോണ വിഭാഗത്തില്‍പ്പെട്ട വൈറസാണെന്ന് കണ്ടെത്തിയിരുന്നു. വീണ്ടും ദിവസങ്ങള്‍ക്ക് ശേഷം വൈറസ് ബാധ കാരണം മരണം സംഭവിച്ചതോടെ ഭീതിയും കൂടി.

News, National, New Delhi, China, Airport, Alerts, Health, Corona Virus: Alert in Seven Airports in India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, New Delhi, China, Airport, Alerts, Health, Corona Virus: Alert in Seven Airports in India