» » » » » » » » » » നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 35കാരനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തശേഷം കൈകള്‍ കൂട്ടിക്കെട്ടി നഗ്‌നനാക്കി തെരുവിലൂടെ നടത്തിച്ചു: പിന്നീട് പോലീസിന് കൈമാറി

നാഗ്പൂര്‍: (www.kvartha.com 02.12.2019) നാലു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 35കാരനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തശേഷം കൈകള്‍ കൂട്ടിക്കെട്ടി നഗ്‌നനാക്കി തെരുവിലൂടെ നടത്തിച്ചു. പിന്നീട് പോലീസിന് കൈമാറി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ പര്‍ഡിയില്‍ ഞായറാഴ്ച വൈകിട്ടാണ് നടുക്കുന്ന സംഭവം.

ജവഹര്‍ വൈദ്യ (35) എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്. സ്ഥലത്തെ ഒരു സഹകരണ സൊസൈറ്റി ബാങ്കിലെ കാഷ് കലക്ഷന്‍ ഏജന്റാണ് ജവഹര്‍ വൈദ്യ.

Man Paraded On Street For Attempting To molest 4-Year-Old Girl In Nagpur: Cops,News, Local-News, Molestation attempt, Crime, Criminal Case, Police, Arrested, National

പണം വാങ്ങുന്നതിനായി ദിവസവും ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകിട്ട് പണം വാങ്ങന്‍ പോയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം വീട്ടിലെത്തിയ അമ്മ സംഭവം കാണുകയും ഒച്ചവച്ച് ആളുകളെ കൂട്ടുകയുമായിരുന്നു.

സംഭവം വാര്‍ത്തയായതോടെ നാട്ടുകാര്‍ തടിച്ചുകൂടി ജവഹര്‍ വൈദ്യയെ തല്ലിച്ചതക്കുകയായിരുന്നു. പിന്നീട് പോലീസിനെ വിവരം അറിയിച്ചു. ഇയാള്‍ക്കെതിരെ ഐ പി സി, പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Paraded On Street For Attempting To molest 4-Year-Old Girl In Nagpur: Cops,News, Local-News, Molestation attempt, Crime, Criminal Case, Police, Arrested, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal