Follow KVARTHA on Google news Follow Us!
ad

മഹാരാഷ്ട്ര മന്ത്രിസഭയില്‍ മുന്‍മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ വിശ്വസ്ഥരെ അവഗണിച്ചു; കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് Mumbai, News, Maharashtra, Politics, Congress, Media, Report, Trending, National,
മുംബൈ: (www.kvartha.com 31.12.2019) മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എം എല്‍ എമാര്‍ അസംതൃപ്തരാണെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ളവര്‍ അതൃപ്തി അറിയിച്ചതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.

വിശ്വസ്ഥരെ പാര്‍ട്ടി അവഗണിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ പൃഥിരാജ് ചവാന്‍, നസീം ഖാന്‍, പ്രണിതി ഷിന്‍ഡെ, സംഗ്രാം തോപ്‌തെ, അമിന്‍ പട്ടേല്‍, റോഹിദാസ് പാട്ടില്‍ എന്നിവര്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് ആശങ്ക അറിയിച്ചു.

 Left Out Of Maharashtra Cabinet, Several Congress MLAs Upset: Sources, Mumbai, News, Maharashtra, Politics, Congress, Media, Report, Trending, National

മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ, എന്‍സിപി നേതാവ് അജിത് പവാര്‍ എന്നിവര്‍ ഉള്‍പ്പെടെ 36 പേരെ ഉള്‍പ്പെടുത്തി തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയില്‍ മന്ത്രിസഭ വിപുലീകരിച്ചത്.

Left Out Of Maharashtra Cabinet, Several Congress MLAs Upset: Sources, Mumbai, News, Maharashtra, Politics, Congress, Media, Report, Trending, National

അശോക് ചവാന്‍, ദിലീപ് വാല്‍സ് പാട്ടീല്‍, സുനില്‍ ഛത്രപാല്‍ ഖേദാര്‍, കെ സി പദ്വി എന്നിവര്‍ അടക്കം 12 പേരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരായത്. എന്നാല്‍ ഇവര്‍ക്ക് വകുപ്പുകള്‍ നല്‍കിയിരുന്നില്ല. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം വകുപ്പുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു.

ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ ഡെല്‍ഹിയിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കെസി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഗാര്‍ഗെ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Left Out Of Maharashtra Cabinet, Several Congress MLAs Upset: Sources, Mumbai, News, Maharashtra, Politics, Congress, Media, Report, Trending, National.