Follow KVARTHA on Google news Follow Us!
ad

വീണ്ടും ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി

ഉടന്‍ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. ശബരിമലയില്‍ യുവതി News, National, India, Mumbai, Shabarimala, Verdict, Sabarimala-Verdict, Trhipthi Deshayi, Court, Chief Justice, Thripthi Deshayi Again Wants To Go Shabarimala
മുംബൈ: (www.kvartha.com 14.11.2019) ഉടന്‍ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. ശബരിമലയില്‍ യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്റ്റേ നല്‍കാത്ത സാഹചര്യത്തിലാണ് ഇത് അറിയിച്ചത്. പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. എന്നാല്‍ യുവതി പ്രവേശനം സ്റ്റേ ചെയ്യാത്ത വേളയിലാണ് തൃപ്തി ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.

News, National, India, Mumbai, Shabarimala, Verdict, Sabarimala-Verdict, Trhipthi Deshayi, Court, Chief Justice, Thripthi Deshayi Again Wants To Go Shabarimala

കഴിത്ത വര്‍ഷം ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ തൃപ്തി ദേശായി ശബരിമലയില്‍ ദര്‍ശനം നടത്താനായി എത്തിയിരുന്നു. പിന്നീട് വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ദര്‍ശനം നടത്താന്‍ സാധിക്കാതെ തൃപ്തി മടങ്ങി പോകുകയായിരുന്നു.

ശബരിമല കേസ് വിശാല ബെഞ്ചിന് വിടുന്നതിനെ മൂന്ന് ജഡ്ജിമാര്‍ അനുകൂലിച്ചപ്പോള്‍ രണ്ട് പേര്‍ എതിര്‍ത്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആര്‍ എഫ് നരിമാനും ഡി വൈ ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ത്തിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതേസമയം യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018ലെ സുപ്രീം കോടതി വിധിയില്‍ സ്റ്റേ ഇല്ലാത്തതിനാല്‍ ഇനിയും ദര്‍ശനത്തിനെത്തുമെന്ന് ബിന്ദു അമ്മിണിയും കനകദുര്‍ഗയും വ്യക്തമാക്കി. മല കയറാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമൊരുക്കണമെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Mumbai, Shabarimala, Verdict, Sabarimala-Verdict, Trhipthi Deshayi, Court, Chief Justice, Thripthi Deshayi Again Wants To Go Shabarimala