Follow KVARTHA on Google news Follow Us!
ad

ദേശീയപാത വികസനം; കാസര്‍കോട്ടെ പ്രവൃത്തി ടെന്‍ഡര്‍ ഡിസംബര്‍ 6ന്

ദേശീയപാത ആറു വരിയായി വികസിപ്പിക്കുന്നതിന്റെ കാസര്‍കോട് ജില്ലയിലെ പ്രവൃത്തി ടെന്‍ഡര്‍ ഡിസംബര്‍ ആറിന്. ഓണ്‍ലൈന്‍ News, Kerala, Road, Chief Minister, Pinarayi vijayan, kasaragod, New Delhi, National Highway Development; Kasargod's work tender on 6th December
കാസര്‍കോട്: (www.kvartha.com 10.11.2019) ദേശീയപാത ആറു വരിയായി വികസിപ്പിക്കുന്നതിന്റെ കാസര്‍കോട് ജില്ലയിലെ പ്രവൃത്തി ടെന്‍ഡര്‍ ഡിസംബര്‍ ആറിന്. ഓണ്‍ലൈന്‍ വഴിയുള്ള ടെന്‍ഡര്‍ ഡല്‍ഹിയിലെ ദേശീയപാത അതോറിറ്റി ഓഫീസില്‍ തുറക്കും. പ്രവൃത്തി ഏറ്റെടുക്കുന്ന കമ്പനികളുടെ സാങ്കേതിക ശേഷി പരിശോധിക്കുന്നതാണ് ആദ്യ നടപടി. തലപ്പാടി-ചെങ്കള, ചെങ്കള-നീലേശ്വരം എന്നീ രണ്ടു റീച്ചുകളുടെ ടെക്‌നിക്കല്‍ ബിഡ് ആറിന് നടക്കും.


ആദ്യഘട്ടത്തില്‍ അര്‍ഹത നേടുന്ന കമ്പനികളെയാണ് തുടര്‍ന്നുള്ള ഫിനാന്‍ഷ്യല്‍ ബിഡില്‍ പരിഗണിക്കുന്നത്. ടെന്‍ഡര്‍ നടപടി ഉടന്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനു ശേഷം ഭൂമി കരാര്‍ കമ്പനിക്ക് കൈമാറും. അടുത്ത മാര്‍ച്ചോടെ പ്രവൃത്തികള്‍ തുടങ്ങുമെന്നാണ് സൂചന. ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നിരന്തരം ഇടപെട്ടതും അനുകൂലമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Road, Chief Minister, Pinarayi vijayan, kasaragod, New Delhi, National Highway Development; Kasargod's work tender on 6th December