Follow KVARTHA on Google news Follow Us!
ad

അരവണയില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണം എഡിജിപി അന്വേഷിക്കും

ശബരിമലയില്‍ നിന്ന് വാങ്ങിയ അരവണയില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണം devotee alleges Lizard found in sabarimala aravana Kerala Law and order ADGP to inquire.
തിരുവനന്തപുരം:(www.kvartha.com 25.11.2019) ശബരിമലയില്‍ നിന്ന് വാങ്ങിയ അരവണയില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണം ക്രമസമാധാനവിഭാഗം എഡിജിപി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കേസ് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയെന്നും അദേഹം പറഞ്ഞു.



തിരുവന്തപുരം വട്ടപ്പാറ സ്വദേശി ശബരിമല ക്ഷേത്ര ദര്‍ശനത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി ഒരു ബോക്സ് അരവണ പൊട്ടിച്ച് കുറച്ച് കഴിച്ച് കഴിഞ്ഞപ്പോള്‍ ആണ് പല്ലിയെ കണ്ടെത്തിയതെന്നുമാണ് ആരോപണം. ഇദേഹത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: News, Shabarimala, Police, Kerala, Thiruvananthapuram, Pathanamthitta, Report, Enquiry, devotee alleges Lizard found in sabarimala aravana Kerala Law and order ADGP to inquire.