Follow KVARTHA on Google news Follow Us!
ad

ഗുലാം നബി ആസാദിന് കശ്മീര്‍ സന്ദര്‍ശിക്കാമെന്ന് സുപ്രീം കോടതി, ആവശ്യമെങ്കില്‍ താനും കശ്മീരിലെത്തുമെന്ന് ചീഫ് ജസ്റ്റിസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബിക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. News, New Delhi, National, Supreme Court of India,
ന്യൂഡല്‍ഹി:(www.kvartha.com 16/09/2019) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബിക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ബാരാമുല്ല, ശ്രീനഗര്‍, അനന്ത്‌നാഗ്, ജമ്മു എന്നീ നാല് ജില്ലകള്‍ സന്ദര്‍ശിക്കാനാണ് അനുമതിയുള്ളത്. കശ്മീരില്‍ വീട്ടുതടങ്കലിലിരിക്കെ സുപ്രീംകോടതി നിര്‍ദേശപ്രകാരം ചികിത്സക്കായി ഡല്‍ഹിയിലെത്തിയ സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്കും കശ്മീരിലേക്ക് തിരിച്ചുപോകാന്‍ കോടതി അനുമതി നല്‍കി.

News, New Delhi, National, Supreme Court of India, SC allows Ghulam Nabi Azad to visit Jammu and Kashmir with riders

കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് തിരിച്ചെത്തി റിപ്പോര്‍ട്ട് നല്‍കാനും ഗുലാം നബിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ താന്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ നിയമവ്യവഹാരങ്ങള്‍ക്കായി കോടതിയെ സമീപിക്കുന്നതില്‍ തടസം നേരിടുന്നുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇത് സംബന്ധിച്ച് ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് നല്‍കണം. കോടതിയെ സമീപിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അത് ഗുരുതരമായ സാഹചര്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കശ്മീര്‍ സന്ദര്‍ശന വേളയില്‍ രാഷ്ട്രീയ പ്രസ്താവനയോ റാലിയോ നടത്തില്ലെന്ന് ഗുലാം നബി ആസാദ് അറിയിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, New Delhi, National, Supreme Court of India, SC allows Ghulam Nabi Azad to visit Jammu and Kashmir with riders