Follow KVARTHA on Google news Follow Us!
ad

സല്‍മാന്‍ രാജാവിന്റെ പ്രധാന അംഗരക്ഷകന്‍ സുഹൃത്തിന്റെ വെടിയേറ്റുമരിച്ചു, വിവരമറിഞ്ഞെത്തിയ പോലീസുമായുണ്ടായ ഏറ്റമുട്ടലില്‍ പ്രതിയും കൊല്ലപ്പെട്ടു

സല്‍മാന്‍ രാജാവിന്റെ പ്രധാന അംഗരക്ഷകന്‍ സുഹൃത്തിന്റെ വെടിയേറ്റുമരിച്ചു. ലോകത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാര്‍ഡ് എന്ന് പേരുകേട്ട മേജര്‍ ജനറല്‍ അബ്ദുല്‍ അസീല്‍ അGulf, News, Saudi Arabia, Murder, Accused, Dead, Friends, Crime, Saudi King Salman's personal bodyguard shot dead by friend
ജിദ്ദ: (www.kvartha.com 29.09.2019) സല്‍മാന്‍ രാജാവിന്റെ പ്രധാന അംഗരക്ഷകന്‍ സുഹൃത്തിന്റെ വെടിയേറ്റുമരിച്ചു. ലോകത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാര്‍ഡ് എന്ന് പേരുകേട്ട മേജര്‍ ജനറല്‍ അബ്ദുല്‍ അസീല്‍ അല്‍ ഫഗ്ഹാം ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തിന്റെ വെടിയേറ്റാണ് അബ്ദുല്‍ അസീല്‍ അല്‍ ഫഗ്ഹാമിന്റെ മരണമെന്ന് മക്ക പോലിസ് അറിയിച്ചു.

സുഹൃത്ത് അല്‍ സ്തബ്തിയുടെ വീട്ടില്‍ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ വീട്ടിലെത്തിയ മറ്റൊരു സുഹൃത്തായ മന്‍ദൂബ് മിന്‍ മിശ്അല്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കിടയിലെ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വീട്ടുജോലിക്കാരനായ ഫിലിപ്പൈന്‍ സ്വദേശി ജിഫ്രീ ദാല്‍വിനോക്കും തുര്‍ക്കി ബില്‍ അബ്ദുല്‍ അസീസ് അല്‍ സ്തബ്തിയുടെ സഹോദരനും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അബ്ദുല്‍ അസീല്‍ അല്‍ ഫഗ്ഹാമിന്റെ മയ്യിത്ത് നമസ്‌കാരം ഞായറാഴ്ച രാത്രി മക്ക ഹറമില്‍ നടക്കും.

സംഭവവിവരമറിഞ്ഞ് കുതിച്ചെത്തിയ പോലീസും പ്രതി മന്‍ദൂബും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മന്‍ദൂബ് കൊല്ലപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. അബ്ദുല്ല രാജാവിന്റെ അംഗരക്ഷകനായിരുന്ന മേജര്‍ ജനറല്‍ അബ്ദുല്‍ അസീല്‍ അല്‍ ഫഗ്ഹാം പിന്നീട് സല്‍മാന്‍ രാജാവിന്റെയും പ്രൈവറ്റ് ഗാര്‍ഡ് ആയി ചുമതലയേല്‍ക്കുകയായിരുന്നു.



Keywords: Gulf, News, Saudi Arabia, Murder, Accused, Dead, Friends, Crime, Saudi King Salman's personal bodyguard shot dead by friend