Follow KVARTHA on Google news Follow Us!
ad

ഓപ്പണ്‍ സര്‍ജറി ഓര്‍മ്മകള്‍

ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ കണ്ടു അഞ്ചു ബ്ലോക്കുകള്‍ ഹൃദയത്തില്‍ Poem, hospital, Media, Love, Doctor, Home, Kookanam-Rahman, poem; Open surgery, written by kookkanam rahman
കൂക്കാനം റഹ്മാന്‍

(www.kvartha.com 03.09.2019) 

ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ കണ്ടു
അഞ്ചു ബ്ലോക്കുകള്‍ ഹൃദയത്തില്‍
അഡ്മിറ്റ് ചെയ്തു മൈത്രയില്‍
അര്‍ജന്റ് ഓപ്പന്‍ സര്‍ജറിക്കായ്
ഇടനെഞ്ചു പിളര്‍ന്നു പെട്ടെന്ന്

ഗ്രാഫ്റ്റിംഗ് നടത്താന്‍ ബ്ലോക്കുകളില്‍
എടുത്തു ഇടതുതുടയില്‍ നിന്നായ്
മീറ്ററോളം നീളമുള്ള ഞരമ്പുകള്‍
നാലു മണികൂര്‍ നീണ്ടസര്‍ജറി കഴിഞ്ഞു
ഐസിയുവില്‍ കയറ്റിപെട്ടെന്നായ്

ഓര്‍മ്മവന്നു മണികൂറുകള്‍ കഴിഞ്ഞപ്പോള്‍
നില്‍ക്കുന്നു മുന്നില്‍ ഭാര്യയും പ്രിയ മകനും
ഏഴുനാള്‍ ആശൂപത്രി ഐസിയുവിലും
ഏഴുനാള്‍ ഹോസ്പിറ്റലിനടുത്തൊരു
ബന്ധുവീട്ടിലും കഴിച്ചു ജീവിതം.

ദിനംതോറും പതിനാലു ടാബ്‌ലറ്റുകള്‍
വിഴുങ്ങി പിന്നെ ഭക്ഷണം വേണ്ടാതായി
വേദന ക്ഷീണം സഹിക്കാന്‍ വിഷമമായ്
ക്ഷയിച്ചൂ ശരീരവും മനസ്സും

സ്‌നേഹ സൗഹൃദ സമീപനമാണ്
ഹോസ്പിറ്റല്‍ ജീവനക്കാരുടേത്
ട്യൂബും, കൊളുത്തും, വയറും, സ്റ്റിച്ചും
നീക്കുമ്പോള്‍ ഭയം മുണ്ടെന്നാലും വേദനയറിഞ്ഞില്ല.

മീഡിയ പ്രവര്‍ത്തകനെന്‍ മകന്‍
മൈനറായ കുഞ്ഞിനെപ്പോലെന്നെ പരിചരിച്ചു
കുളിപ്പിച്ചും, ഊട്ടിയും, തലോടിയും
കുഞ്ഞുനാളിനെയോര്‍മ്മിപ്പിച്ചു അവനീ ദിനങ്ങളില്‍

ലക്ഷം നാലുകവിഞ്ഞു ചെലവെങ്കിലും
രക്ഷപ്പെട്ടൊരു മരണത്തലോടലില്‍ ഞാന്‍
ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുമെന്നതിനാല്‍
ആശ്വാസമായി തുകയെക്കുറിച്ചും

കുറിപ്പ്: ഓഗസ്റ്റ് 15 ന് കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍ വച്ചു നടന്ന ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയെ കുറിച്ചുള്ള ഓര്‍മ്മ.


Keywords: Poem, hospital, Media, Love, Doctor, Home, Kookanam-Rahman, poem; Open surgery, written by kookkanam rahman