Follow KVARTHA on Google news Follow Us!
ad

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് എംഎല്‍എയും സഖ്യകക്ഷിയിലെ സ്ഥാനാര്‍ത്ഥിയും ബിജെപിയില്‍ ചേര്‍ന്നു

അടുത്ത മാസം തിരഞ്ഞടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍National, Mumbai, News, Maharashtra, Politics, Congress, BJP, NCP, Maharashtra Assembly Polls 2019: NCP candidate and Congress MLA join BJP
മുംബൈ: (www.kvartha.com 30.09.2019) അടുത്ത മാസം തിരഞ്ഞടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍ എന്‍സിപി സ്ഥാനാര്‍ത്ഥി നമിത മുണ്ടാഡയും കോണ്‍ഗ്രസ് എംഎല്‍എ കാശിറാം പവാറയും ബിജെപിയില്‍ ചേര്‍ന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈജ് മണ്ഡലത്തിലെ എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്നു നമിത. കോണ്‍ഗ്രസും എന്‍സിപിയും സഖ്യമായിട്ടാണ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.

ലോക്്സഭാ അംഗം പ്രീതം മുണ്ടയ്ക്കും സംസ്ഥാന മന്ത്രി പങ്കജ് മുണ്ടയ്ക്ക് ഒപ്പമായിരുന്നു നമിതയുടെ ബിജെപി പ്രവേശനം. നമിതയുടെ ഭര്‍ത്താവിന്റെ അമ്മ നേരത്തെ എന്‍സിപി മന്ത്രിയായിരുന്നു. 2014 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സംഗീത തോംബ്രെയോട് കൈജ് മണ്ഡലത്തില്‍ നിന്ന് നമിത പരാജയപ്പെട്ടിരുന്നു.


കഴിഞ്ഞതവണ ഒറ്റയ്ക്കാണ് എന്‍സിപിയും കോണ്‍ഗ്രസും മത്സരിച്ചത്. 288 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 125 സീറ്റുകളില്‍ വീതം ഇരുകക്ഷികളും മല്‍സരിക്കും. ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കായി നീക്കിവെച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Mumbai, News, Maharashtra, Politics, Congress, BJP, NCP, Maharashtra Assembly Polls 2019: NCP candidate and Congress MLA join BJP