» » » » നമ്പി നാരായണനെ അറസ്റ്റ് ചെയ്ത ഐഎസ്ആര്‍ഒ ചാരക്കേസ്: അന്വേഷണ സമിതിയില്‍ നിന്നും ജസ്റ്റിസ് ഡി കെ ജെയ്ന്‍ പിന്മാറി

ന്യൂഡല്‍ഹി: (www.kvartha.com 13.04.2019) ഐഎസ്ആര്‍ഒ ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയില്‍ നിന്നു റിട്ട. ജഡ്ജി ജസ്റ്റിസ് ഡി കെ ജെയ്ന്‍ പിന്മാറി. ബിസിസിഐ ഓംബുഡ്‌സ്മാനായി നിയമിച്ചതിനാല്‍ ജോലിഭാരം കൂടുതലാണെന്നും ഇതാണ് പിന്മാറ്റത്തിന് കാരണമെന്നുമാണ് വിശദീകരണം. ഇക്കാര്യം വ്യക്തമാക്കി ജെയ്ന്‍ സുപ്രിംകോടതിക്ക് കത്ത് നല്‍കി.

കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ നടപടി അന്വേഷിക്കാനാണ് സുപ്രിംകോടതി ജസ്റ്റിസ് ഡി കെ ജെയ്‌നിന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത്. കേസില്‍ വിധി പ്രസ്താവിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അറസ്റ്റിന് പിന്നിലെ ചേതോവികാരം അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്.

കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരായ മുന്‍ ഡിജിപി സിബി മാത്യൂസ്, പോലീസ് ഉദ്യോഗസ്ഥരായിരുന്ന കെ കെ ജോഷ്വ, എസ് വിജയന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയാണ് അന്വേഷണം. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും നിരന്തരം പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് മുന്‍ ശാസ്ത്രജഞന്‍ നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nambi Narayanan, National, News, ISRO Case, Justice DK Jain withdraws from ISRO case inquiry team 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal