Follow KVARTHA on Google news Follow Us!
ad

ആക്ടിവിസ്റ്റ് രഹ്ന ഫാത്ത്വിമയ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് സി പി എം അഭിഭാഷകന്‍

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പോലീസ് Pathanamthitta, News, Politics, Religion, Sabarimala Temple, Arrested, Remanded, Facebook, post, CPM, BJP, Allegation, Kerala
പത്തനംതിട്ട : (www.kvartha.com 30.11.2018) മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പോലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്ത്വിമയ്ക്കു വേണ്ടി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകുന്നത് സി.പി.എം പ്രവര്‍ത്തകനായ അഡ്വ. അരുണ്‍ദാസ് .

സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്‍ പത്തനംതിട്ട യൂണിറ്റ് കമ്മറ്റിയംഗവും സി.പി.എം മലയാലപ്പുഴ ലോക്കല്‍ കമ്മറ്റിയംഗവുമാണ് അരുണ്‍ദാസ്. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസില്‍ പത്തനംതിട്ട കോടതിയില്‍ അരുണ്‍ദാസാണ് പാര്‍ട്ടിക്ക് വേണ്ടി ഹാജരാകാറുള്ളത്.

CPM lawyer is appear Pathanamthitta court to Rehna Fathima case, Pathanamthitta, News, Politics, Religion, Sabarimala Temple, Arrested, Remanded, Facebook, post, CPM, BJP, Allegation, Kerala

തുലാമാസ പൂജ സമയത്ത് രഹ്ന ഫാത്ത്വിമയേയും മാധ്യമ പ്രവര്‍ത്തക കവിതയേയും പോലീസിന്റെ ഹെല്‍മറ്റും രക്ഷാകവചവും അണിയിച്ച് ഐ.ജിയുടെ നേതൃത്വത്തില്‍ സന്നിധാനത്തിനു സമീപം നടപ്പന്തല്‍ വരെയെത്തിച്ചത് വിവാദമായിരുന്നു. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ വലിയ നടപ്പന്തല്‍ വരെ എത്തിയത്. അതും പ്രതിഷേധക്കാരുടെ എതിര്‍പ്പ് അവഗണിച്ചാണ്. തുടര്‍ന്ന് ആക്ടിവിസ്റ്റുകള്‍ക്ക് കയറാനുളള ഇടമല്ല ശബരിമലയെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രഹ്നയുമായി പോലീസ് തിരികെപ്പോന്നത്. ഇതിനിടെ രഹ്നയ്ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന് സി.പി.എം ആരോപിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാലാരിവട്ടത്തെ ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്നാണ് രഹ്ന ഫാത്ത്വിമയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രഹ്നയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

അറസ്റ്റ് ചെയ്തപ്പോള്‍ കൂളായി നിന്നിരുന്ന രഹ്ന എന്നാല്‍ റിമാന്‍ഡ് ചെയ്ത വിവരം അറിഞ്ഞതോടെ പൊട്ടിക്കരയുകയായിരുന്നു. താന്‍ അറിയാതെ ചെയ്തതാണെന്നും ഇനി ഇത്തരം പ്രവര്‍ത്തികള്‍ തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും രഹ്ന കരഞ്ഞുപറഞ്ഞു. ജയിലിലെത്തിയ രഹ്നയെ കൂകി വിളിച്ചാണ് സഹതടവുകാര്‍ എതിരേറ്റത്. ഇതോടെ കരച്ചില്‍ നിയന്ത്രണവിധേയമായി. പിന്നീട് അത് മൗനവ്രതമായി മാറുകയും ചെയ്തു. അറസ്റ്റ് ചെയ്തതോടെ രഹ്നയെ ബി എസ് എന്‍ എല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM lawyer is appear Pathanamthitta court to Rehna Fathima case, Pathanamthitta, News, Politics, Religion, Sabarimala Temple, Arrested, Remanded, Facebook, post, CPM, BJP, Allegation, Kerala.