Follow KVARTHA on Google news Follow Us!
ad

നോട്ട് അസാധുവാക്കല്‍: നികുതി പിരിവില്‍ അതിന്റെ ഫലപ്രാപ്തിയും സമ്പദ്ഘടനയുടെ ഔപചാരിക വല്‍ക്കരണവും

Arun Jaitley, Article, Demonetization, Demonetisation and its impact on Tax collection and Formalization of the Economy
അരുണ്‍ ജെയ്റ്റ്‌ലി

(www.kvartha.com 30.08.2018) അസാധുവാക്കിയ 500ന്റെയും 1000ന്റെയും നോട്ടുകളിലെ ശരിയായവ മുഴുവനും ബാങ്കുകളില്‍ നിക്ഷേപിച്ചതായി അറിയിച്ച് റിസര്‍വ് ബാങ്ക് രണ്ടു വട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കി. നോട്ടുകളില്‍ ബഹുഭൂരിപക്ഷവും ബാങ്കുകളില്‍ തിരിച്ചെത്തിയെങ്കില്‍ നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം വിജയിച്ചില്ല എന്നാണ് വ്യാപകമായി പ്രചരിച്ച ഒരു പ്രതികരണം. നിക്ഷേപിക്കപ്പെടാത്ത നോട്ടുകളുടെ പ്രാമാണികതയില്ലായ്മയാണോ നോട്ട് അസാധുവാക്കലിന്റെ ഒരേയൊരു ലക്ഷ്യം? തീര്‍ച്ചയായും അല്ല. ഇന്ത്യയെ നികുതി വഴക്കമില്ലാത്ത സമൂഹം എന്നതില്‍ നിന്ന് നികുതിവഴക്കമുള്ള സമൂഹം എന്നതിലേക്ക് ചലിപ്പിക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കലിന്റെ ഏറ്റവും വലിയ ഉദ്ദേശ്യം. ഇത് അനിവാര്യമായും സമ്പദ്ഘടനയുടെ ഔപചാരികവല്‍ക്കരണത്തില്‍ ഉള്‍പ്പെടുകയും കള്ളപ്പണത്തിന് പ്രഹരമേല്‍പ്പിക്കുകയും ചെയ്തു. എങ്ങനെയാണ് ഇത് നേടിയെടുത്തത്?

പണം ബാങ്കില്‍ നിക്ഷേപിക്കുന്നതോടെ ഉടമയേക്കുറിച്ചുള്ള അജ്ഞാതാവസ്ഥ അപ്രത്യക്ഷമാകുന്നു. നിക്ഷേപിക്കുന്ന പണം ഉടമയുടെ നിയമവിധേയ വരുമാനത്തില്‍പ്പെട്ടതാണോ എന്ന് അന്വേഷിക്കാനുള്ള സമ്മതം കൂടിയാണ് ഉടമയെ തിരിച്ചറിയുന്നതിലൂടെ ഉണ്ടാകുന്നത്. നോട്ട് അസാധുവാക്കലിനു ശേഷം ഏകദേശം 1.8 ദശലക്ഷം നിക്ഷേപകര്‍ ഇത്തരം അന്വേഷണത്തിലൂടെ തിരിച്ചറിയപ്പെട്ടു. അവരില്‍ നിരവധിപ്പേര്‍ നികുതിയും പിഴയും ഒന്നിച്ചടച്ചു. പണം ബാങ്കിലാണ് എന്നതുകൊണ്ടു മാത്രം അതിനു നികുതി അടയ്ക്കുന്നതാണ് എന്ന് കേവലമായി അനുമാനിക്കാന്‍ കഴിയില്ല.

2014 മാര്‍ച്ചില്‍ വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം 3.8 കോടി ആയിരുന്നു. 2017 - 18ല്‍ ഇത് 6.86 കോടിയായി വളര്‍ന്നു. നോട്ട് അസാധുവാക്കലിന്റെയും മറ്റ് ചില നടപടികളുടെയും ഫലമായി കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ വരുമാന നികുതി റിട്ടേണുകള്‍ 19 ശതമാനവും 25 ശതമാനവുമായി വര്‍ധിച്ചു. ഇത് തുടര്‍പ്രവണതയായ വര്‍ധനവാണ്.

നോട്ട് അസാധുവാക്കലിനു ശേഷമുള്ള റിട്ടേണുകളുടെ എണ്ണം അതിനു മുമ്പുള്ള രണ്ടു വര്‍ഷത്തേക്കാള്‍ 85.51 ലക്ഷവും 1.07 കോടിയും വര്‍ധിച്ചു. 2018-19ലെ ആദ്യ പാദത്തില്‍ വ്യക്തിഗത വരുമാനത്തിന്റെ നികുതി മുന്‍കൂര്‍ വര്‍ധന 44.1 ശതമാനമാണെന്ന് തിട്ടപ്പെടുത്തി; കോര്‍പറേറ്റ് നികുതി വിഭാഗത്തില്‍ ഇത് 17.4 ശതമാനമാണ്. 2013-14ലെ 6.38 ലക്ഷം കോടിയുടെ സ്ഥാനത്ത് 2017-18ലെ വരുമാന നികുതി പിരിവ് 10.02 ലക്ഷം കോടിയായി വര്‍ധിച്ചു.

നോട്ട് അസാാധുവാക്കലിനു തൊട്ടുമുമ്പത്തെ രണ്ട് വര്‍ഷം വരുമാന നികുതി പിരിവിലെ വളര്‍ച്ച 6.6 ശതമാനവും 9 ശതമാനവുമായിരുന്നു. നോട്ട് അസാധുവാക്കലിനു ശേഷമുള്ള രണ്ട് വര്‍ഷങ്ങളില്‍ നികുതി പിരിവ് 15 ശതമാനവും 18 ശതമാനവും വര്‍ധിച്ചു. മൂന്നാം വര്‍ഷവും അതേ പ്രവണത പ്രകടമാണ്.

2017 ജൂലൈ ഒന്നിന് ജി എസ് ടി നടപ്പാക്കി; അതായത് നോട്ട് അസാധുവാക്കലിനു ശേഷം. ആദ്യ വര്‍ഷം തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ട നികുതിദായകരുടെ എണ്ണം 72.5 ശതമാനം വര്‍ധിച്ചു. 66.17 ലക്ഷത്തില്‍ നിന്ന് 114.17 ലക്ഷമായാണ് വര്‍ധിച്ചത്.

ഇതാണ് നോട്ട് അസാധുവാക്കലിന്റെ ഗുണപരമായ ഫലപ്രാപ്തി. ആദ്യത്തെ രണ്ട് പാദങ്ങള്‍ക്കു ശേഷം സമ്പദ്ഘടനയ്ക്ക് കൂടുതല്‍ ഔപചാരികവല്‍ക്കരണം, വ്യവസ്ഥിതിക്കുള്ളില്‍ കൂടുതല്‍ പണം, വന്‍തോതില്‍ നികുതി വരുമാനം, വന്‍തോതില്‍ ചെലവ്, വലിയ വളര്‍ച്ച എന്നിവയാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Arun Jaitley, Article, Demonetization, Demonetisation and its impact on Tax collection and Formalization of the Economy