Follow KVARTHA on Google news Follow Us!
ad

ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ തലനാരിഴക്ക് കൈവിട്ട സ്വര്‍ണം 1500 മീറ്ററില്‍ തിരിച്ചുപിടിച്ച് മലയാളി താരം

ഏഷ്യന്‍ ഗെയിംസില്‍ പൊന്നിന്‍കുടമായി മലയാളി താരം. പുരുഷവിഭാഗം 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണാണ് Jinson Johnson, Malayali, Asian Games, Asian Games: Gold for Jinson Johnson in men’s 1500m
ജക്കാര്‍ത്ത: (www.kvartha.com 30.08.2018)  ഏഷ്യന്‍ ഗെയിംസില്‍ പൊന്നിന്‍കുടമായി മലയാളി താരം. പുരുഷവിഭാഗം 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണാണ് സ്വര്‍ണമെഡല്‍ നേടിയത്. നേരത്തെ 800 മീറ്ററില്‍ വെള്ളി മിഡല്‍ നേടിയിരുന്നു. 3:44.72 മിനിറ്റ് സമയം കൊണ്ടാണ് ജിണ്‍സണ്‍ 1500 മീറ്റര്‍ ഓടിയെത്തിയത്.

അതേസമയം വനിതാ വിഭാഗം 1500 മീറ്ററില്‍ പി യു ചിത്ര വെങ്കലം നേടി. 4:12.56 സമയം കൊണ്ടാണ് താരം ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം ഹോക്കി സെമിയില്‍ ഇന്ത്യ ഷൂട്ടൗട്ടില്‍ മലേഷ്യയോട് തോറ്റു. വനിതകളുടെ ഡിസ്‌ക് ത്രോയില്‍ സീമ പൂനിയ ഇന്ത്യയ്ക്കായി വെങ്കലം നേടിയിട്ടുണ്ട്.
Jinson Johnson, Malayali, Asian Games, Asian Games: Gold for Jinson Johnson in men’s 1500m

നിലവില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 13 ആണ്. അത്‌ലറ്റിക്‌സില്‍ മാത്രം ഏഴ് സ്വര്‍ണം നേടിയിട്ടുണ്ട്. 21 വെള്ളിയും 25 വെങ്കലവുമടക്കം 59 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Jinson Johnson, Malayali, Asian Games, Asian Games: Gold for Jinson Johnson in men’s 1500m