ന്യൂഡല്‍ഹി: (www.kvartha.com 31.05.2018) നാലു ലോക്സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബിജെപി. തുടക്കത്തില്‍ നാലു മണ്ഡലങ്ങളിലും ലീഡു നേടിയ ബിജെപിയെ ഞെട്ടിച്ച് ഉത്തര്‍പ്രദേശിലെ കയ്റാനയിലും മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ഡിയയിലും പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ മുന്നിലെത്തി. കയ്റാനയില് സമാജ്വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക്ദള്‍ സംയുക്ത സ്ഥാനാര്‍ഥിയുടെ ലീഡ് 16,000 കവിഞ്ഞു. ഭണ്ഡാര-ഗോണ്ഡിയയില് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച എന്‍സിപി സ്ഥാനാര്‍ഥിയും ബിജെപിയെ മറികടന്ന് മുന്നിലെത്തി.
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു വര്‍ഷം അകലെ നില്‍ക്കെ, നാലു ലോക്സഭാ മണ്ഡലങ്ങളിലേക്കും ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്.
അതേസമയം, മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് മുന്നില്‍. ഇവിടെ ശിവസേനയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ബിജെപി ലീഡു നിലനിര്‍ത്തുന്നത്. നാഗാലാന്‍ഡിലെ ഏക ലോക്സഭാ സീറ്റിലും ബിജെപി സഖ്യത്തില്‍ മത്സരിക്കുന്ന എന്‍ഡിപിപി സ്ഥാനാര്‍ഥി മുന്നിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP Trails In 2 of 4 Parliament Seats, Kairana Biggest Worry: 10 Points, New Delhi, News, Politics, BJP, Congress, Lok Sabha, Trending, National.