Follow KVARTHA on Google news Follow Us!
ad

വാട്ടര്‍ കമ്മീഷന്‍ ചര്‍ച്ചയുടെ അജണ്ടയില്‍ നെയ്യാറിനെ ഉള്‍പ്പെടുത്തിയത് സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധം: രമേശ് ചെന്നിത്തല

സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ മീറ്റിംഗിന്റെ അജണ്ടയില്‍ നെയ്യാറിനെ ഉള്‍പ്പെടുത്താന്‍ കേരളം സമ്മതിച്ചത് News, Thiruvananthapuram, Kerala, Ramesh Chennithala,
തിരുവനന്തപുരം:(www.kvartha.com 30/04/2018) സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ മീറ്റിംഗിന്റെ അജണ്ടയില്‍ നെയ്യാറിനെ ഉള്‍പ്പെടുത്താന്‍ കേരളം സമ്മതിച്ചത് സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.

മെയ് 2 ന് ഡല്‍ഹിയില്‍ നടക്കുന്ന കമ്മീഷന്റെ മീറ്റിംഗിന്റെ അജണ്ടയിലാണ് നെയ്യാര്‍ ജലവിഷയവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെയ്യാര്‍ അന്തര്‍സംസ്ഥാന നദിയല്ല. കേരളത്തിന്റെ മാത്രം നദിയാണ്. അതിനാല്‍ ഇതൊരു അന്തര്‍സംസ്ഥാന തര്‍ക്ക വേദിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമേ അല്ല. എന്നിട്ടും അതൊരു തര്‍ക്കവിഷയമായി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനം അനുവദിച്ചത് അത്ഭുതകരമാണ്.

News, Thiruvananthapuram, Kerala, Ramesh Chennithala, Neyyar Should be removed


മുല്ലപ്പെരിയാറിലേയും പറമ്പിക്കുളത്തെയും വെള്ളം ഇപ്പോള്‍ തന്നെ കേരളത്തിന് നഷ്ടപ്പെടുകയാണ്. പറമ്പിക്കുളത്ത് തമിഴ്നാട് കരാര്‍ ലംഘനം പതിവാക്കിയിരിക്കുകയും ചെയ്യുന്നു. ഇനി നെയ്യാറിനെയും തര്‍ക്ക വിഷയമാക്കാനുള്ള ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Ramesh Chennithala, Neyyar Should be removed