Follow KVARTHA on Google news Follow Us!
ad

ഭാര്യയുടെ കണ്‍മുന്നില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം

ഭാര്യയുടെ കണ്‍മുന്നില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 35,000 രൂപ പിഴയും. വെള്ളൂത്തുരുത്തി പെരുഞ്ചേരിക്കുന്ന് കുന്നേല്‍ ആഷ്ലി Kerala, News, Court, Accused, Imprisonment, Case, Crime, Life imprisonment for Murder case accused
കോട്ടയം: (www.kvartha.com 29.04.2018) ഭാര്യയുടെ കണ്‍മുന്നില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 35,000 രൂപ പിഴയും. വെള്ളൂത്തുരുത്തി പെരുഞ്ചേരിക്കുന്ന് കുന്നേല്‍ ആഷ്ലി സോമനെ (മോനിച്ചന്‍-39) യാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് കോടതി (ഒന്ന്) ശിക്ഷിച്ചത്. കേസില്‍ കൊലപാതകം, വീട്ടില്‍ അതിക്രമിച്ചുകടക്കല്‍ എന്നീവകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷിച്ചത്. 302 വകുപ്പ് പ്രകാരം ഒരുജീവപര്യന്തവും 447വകുപ്പുപ്രകാരം മറ്റൊരുജീവപര്യന്തവും അനുഭവിക്കണം.

ഇതിനൊപ്പം കൊലപാതക കേസില്‍ 25,000 രൂപ പിഴയും വീട്ടില്‍ അതിക്രമിച്ച് കടന്നതിന് 10,000 രൂപ പിഴയും ഒടുക്കണം. പിഴയടച്ചില്ലെങ്കില്‍ ഒമ്പതുമാസം അധികമായി തടവ് അനുഭവവിക്കണം. 25,000 രൂപ അടച്ചില്ലെങ്കില്‍ ആറു മാസവും 10,000രൂപ അടച്ചില്ലെങ്കില്‍ മൂന്നുമാസവുമാണ് തടവുശിക്ഷ. പിഴതുക സാക്ഷികളായ ഭാര്യക്കും മക്കള്‍ക്കും നല്‍കാനും ഉത്തരവിട്ടിട്ടുകൊണ്ട് ജഡ്ജി ഡി. സുരേഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്.
2011 ജൂലൈ 24ന് ചിങ്ങവനത്തിനുസമീപം കുഴിമറ്റം പെരിഞ്ചേരിക്കുന്ന് കോളനിയില്‍ തടത്തില്‍ ശിവശൈലത്തില്‍ കുമാറിനെ(47) കുത്തികൊലപെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുമാറിന്റെ ഭാര്യ സരോജം വീടിനുപിന്നില്‍നിന്നു തുണി അലക്കുമ്പോള്‍ മദ്യപിച്ച് വീട്ടിലെത്തിയ ആഷ്ലി കുമാരനുമായി വഴക്കുണ്ടാക്കി. വഴക്ക് കേട്ട് വീടിന്റെ മുന്‍ഭാഗത്തേക്ക് എത്തിയ സരോജം കാണുന്നത് കഠാര ഉപയോഗിച്ച് കുമാരനെ കുത്തിയശേഷം ഓടിപ്പോകുന്ന ആഷ്ലിയേയാണ്.

നാട്ടുകാര്‍ കുമാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേസ്തിരിപ്പണിക്കാരനായ കുമാരന്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നെട്ടയം ഈയക്കുഴി കോളനിയില്‍ അപ്പുക്കുട്ടന്റെ മകനാണ്. കൊല്ലപെടുന്നതിന് നാലുമാസംമുമ്പാണ് കുഴിമറ്റത്ത് വീട് വാങ്ങി താമസം തുടങ്ങിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറും അഡീഷണല്‍ ഗവ. പ്ലീഡറുമായ അഡ്വ. യു. ഗിരിജ ബിജു ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Court, Accused, Imprisonment, Case, Crime, Life imprisonment for Murder case accused
< !- START disable copy paste -->