Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം; 50 കുടിലുകള്‍ കത്തിനശിച്ചു; മന:പ്പൂര്‍വം തീവെച്ചതാണെന്ന് ആരോപണം

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഡല്‍ഹിയിലെ അഭയാര്‍ത്ഥിNational, New Delhi, News, Refugee Camp, Fire, Fire Force, Rohingya, Huts, 50 Rohingya refugees camp burn down in Kalindikunj
ന്യൂ ഡല്‍ഹി: (www.kvartha.com 15.04.2018) റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം. കാളിന്ദികുജിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഞായറാഴ്ച്ച പൂലര്‍ച്ച 3.10 നാണ് തീപ്പിടിത്തമുണ്ടായത്. 50 കുടിലുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

ഇതിനു മുമ്പ് രണ്ട് പ്രാവിശ്യം കാളിന്ദി കുജില്‍ ചെറിയ തീപിടുത്തം ഉണ്ടായിരുന്നു. സമീപവാസികള്‍ക്ക് റോഹിങ്ക്യകള്‍ ഇവിടെ താമസിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് തന്നെ മനപൂര്‍വ്വം തീവെച്ചെ് നശിപ്പിച്ചതാണെന്ന് അഭയാര്‍ത്ഥികള്‍ ആരോപിക്കുന്നു. സംഭവം നടന്ന് ഒരുമണിക്കൂറോളം വൈകിയാണ് ഫയര്‍ഫോഴ്‌സെത്തിയത്. ഇതിലും ഒത്തുകളി ആരോപിക്കപ്പെടുന്നു.

National, New Delhi, News, Refugee Camp, Fire, Fire Force, Rohingya, Huts, 50 Rohingya refugees camp burn down in Kalindikunj

അതേസമയം റോഹിങ്ക്യകളെ അഭയാര്‍ത്ഥികളായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഇപ്പോഴും ബി ജെ പി നേതൃത്വം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Refugee Camp, Fire, Fire Force, Rohingya, Huts, 50 Rohingya refugees camp burn down in Kalindikunj