Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ഇപ്പോള്‍ മതപണ്ഡിതര്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത് : സംസാരിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കും; പോലീസിനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് ഇപ്പോള്‍ മതപണ്ഡിതര്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളKannur, News, Trending, Politics, Criticism, Controversy, Case, Police, CPM, Kerala,
കണ്ണൂര്‍: (www.kvartha.com 31.03.2018) സംസ്ഥാനത്ത് ഇപ്പോള്‍ മതപണ്ഡിതര്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും സംസാരിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഫാറൂഖ് കോളജ് അധ്യാപകന്റെ പ്രസംഗം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായപ്രകടനം.

'ഇപ്പോള്‍ മതപണ്ഡിതര്‍ മിണ്ടിയാല്‍ കേസെടുക്കുന്ന അവസ്ഥയാണുള്ളത്. ഫാറൂഖ് കോളജ് പ്രശ്‌നം അതാണ് കാണിക്കുന്നത്. പറയുന്നത് മനസിലാകാത്തതുകൊണ്ടാണ് പോലീസുകാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Religious scholars can’t say anything nowadays, says Kunhalikutty, Kannur, News, Trending, Politics, Criticism, Controversy, Case, Police, CPM, Kerala.

സംസ്ഥാനത്തെ കൊല്ലിനും കൊലപാതകത്തിനും അറുതിയുണ്ടാകണം, അല്ലെങ്കില്‍ കേരളം സടകുടഞ്ഞെഴുന്നേല്‍ക്കും, പിന്നീട് ഇടതു സര്‍ക്കാരിന് ഇവിടെ ഭരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പെണ്‍കുട്ടികളെയും അവരുടെ വസ്ത്രധാരണത്തേയും അപമാനിച്ച കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. കോളജിലെ മുസ്ലീം പെണ്‍കുട്ടികളുടെ ചിട്ടകളെയും രീതികളെയും കടുത്ത സ്ത്രീവിരുദ്ധപരാമര്‍ശങ്ങളുമായാണ് അദ്ദേഹം വിമര്‍ശിച്ചത്. പ്രസംഗം പുറത്തായതോടെ സമൂഹത്തിന്റെ ഭാഗത്തുനിന്നും രൂക്ഷമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച അധ്യാപകന്‍ തിരികെ കോളജില്‍ എത്തിയത് ലീഗ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു. ഇതിനിടെയാണ് പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടിതന്നെ രംഗത്ത് വന്നിരിക്കുന്നത്.

Keywords: Religious scholars can’t say anything nowadays, says Kunhalikutty, Religion,Kannur, News, Trending, Politics, Criticism, Controversy, Case, Police, CPM, Kerala.