Follow KVARTHA on Google news Follow Us!
ad

ഐ എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ അമേരിക്കയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ പിഞ്ചു കുഞ്ഞും

ഐ എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പിഞ്ചു കുഞ്ഞും. kasaragod, Terror Attack, Bomb Blast, Obituary, Killed, Child, News, Kerala,
കാസര്‍കോട് : (www.kvartha.com 30.03.2018) ഐ എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പിഞ്ചു കുഞ്ഞും. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചേരാനായി കാസര്‍കോട് ജില്ലയില്‍ നിന്നും നാടുവിട്ട മലയാളികളാണ് കൊല്ലപ്പെട്ടത്. കാസര്‍കോട് പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഫ്ഗാന്‍ വഴി സിറിയയിലേക്ക് പോയവരാണ് മരണമടഞ്ഞതെന്നാണ് സ്ഥിരീകരണം. സിറിയയില്‍ സഖ്യസേന നടത്തിയ ബോംബാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്റ്‌സിന് വിവരം കിട്ടി.

മാത്രമല്ല, ഇവരേക്കുറിച്ച് അന്വേഷണം നടത്തിവരുന്ന എന്‍ഐഎ യും വിവരം സ്ഥിരീകരിച്ചു. ഏജന്‍സികളില്‍ നിന്നും വിവരം കിട്ടിയതായി ഡിജിപിയും വ്യക്തമാക്കി. പടന്ന സ്വദേശികളായ ഷിഹാസും അജ്മലയും ഇവരുടെ കുഞ്ഞും തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദുമാണ് അമേരിക്കന്‍ സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നേരത്തേ കാസര്‍കോട് നിന്നും 16 പേരാണ് ഐഎസില്‍ ചേരാനായി അഫ്ഗാനിലേക്ക് പോയത്. അവിടെ നിന്നായിരുന്നു ഇവര്‍ സിറിയയിലേക്ക് കടന്നത്.

Four Malayali ISS persons killed in US bomb attack, kasaragod, Terror Attack, Bomb Blast, Obituary, Killed, Child, News, Kerala

കഴിഞ്ഞ ദിവസം അമേരിക്കന്‍ ഏജന്‍സികളും സമാനരീതിയില്‍ ഒരു വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും അഫ്ഗാന്‍ വഴി ഐഎസില്‍ ചേര്‍ന്നവര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലുള്ള ഐസിസ് ക്യാമ്പില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ നിന്നും കാണാതായവര്‍ ഉള്‍പ്പെടെ എത്തിപ്പെട്ട സ്ഥലമായി കരുതുന്നിടമാണ് അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യ. 2016 ജൂലായിലാണ് കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. കേരളത്തില്‍ നിന്ന് 22 പേരാണ് ഐസിസില്‍ ചേര്‍ന്നതായി ഔദ്യോഗിക വിവരമുള്ളത്.

എന്നാല്‍, സിറിയയിലും നംഗര്‍ഹാര്‍ തുടങ്ങിയ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതോളം മലയാളികള്‍ ഇപ്പോഴുണ്ടെന്നാണ് നിഗമനം. ഇവരില്‍ ചിലര്‍ മസ്‌ക്കറ്റ്, ദുബൈ, എന്നിവിടങ്ങളിലൂടെയാണ് ഇവിടേക്ക് എത്തിയതെന്നാണ് വിവരം.

അതേസമയം, കേരളത്തിലെ ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്ന ഷജീര്‍ മംഗലശേരി അടക്കം 14 മലയാളികള്‍ സിറിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ വര്‍ഷം കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകര്‍ഷിക്കാനുമായി മലയാളത്തില്‍ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ രണ്ട് വെബ് സൈറ്റുകള്‍ ഷജീര്‍ നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Four Malayali ISS persons killed in US bomb attack, kasaragod, Terror Attack, Bomb Blast, Obituary, Killed, Child, News, Kerala.