പാലക്കാട്: (www.kvartha.com 17.03.2018) വേളാങ്കണ്ണിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക് . തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
ശനിയാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് അപകടം. അപകടത്തില്‍ ചിറ്റൂര്‍ മീനാക്ഷിപുരം സര്‍ക്കാര്‍പതി സ്വദേശികളായ കൃഷ്ണവേണി (50), ദിലീപ് (35), ആറുച്ചാമി (51) എന്നിവരാണു മരിച്ചത്.
വേളാങ്കണി തീര്‍ഥാടനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുന്നതിനിടെ കാരക്കലിലെ ഒരു ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം. എതിരെ വന്ന ലോറി ഇടിച്ചാണ് അപകടമെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച പ്രാഥമിക വിവരം. കാറില്‍ ഒപ്പമുണ്ടായിരുന്ന കൃഷ്ണവേണിയുടെ ഭര്‍ത്താവ് ഭഗവതീശ്വരന്‍ (54), ധരണി (എട്ട്) എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ നാഗപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Three pilgrims from Palakkad killed in accident at Velankanni, palakkad, News, Accidental Death, Car accident, hospital, Treatment, Obituary, Injured, Kerala.