Follow KVARTHA on Google news Follow Us!
ad

ഏറ്റുമുട്ടലുകളില്‍ ആറ് മാസത്തിനിടെ യോഗി ആദിത്യനാഥ് പോലീസ് വധിച്ചത് നിരവധി പേരെ

ഏറ്റുമുട്ടലുകളില്‍ ആറ് മാസത്തിനിടെ യോഗി ആദിത്യനാഥ് പോലീസ് വധിച്ചത് നിരവധി പേരെയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ India, UP, Yogi Adityanath, BJP, National, Police, Murder, Encounter, Under Yogi Adityanath government, UP Police kills 15 wanted criminals in 420 encounters
ലക്‌നൗ: (www.kvartha.com 16.09.2017) ഏറ്റുമുട്ടലുകളില്‍ ആറ് മാസത്തിനിടെ യോഗി ആദിത്യനാഥ് പോലീസ് വധിച്ചത് നിരവധി പേരെയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശ് പോലീസ് 420 ഏറ്റുമുട്ടലുകള്‍ നടത്തി. കുറ്റവാളകളെന്ന് സംശയിക്കുന്ന 15 പേരെ ഈ ഏറ്റുമുട്ടലുകളിലൂടെ വധിച്ചെന്നാണ് യു പി പോലീസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇത്രയും ഏറ്റുമുട്ടലുകള്‍ പോലീസ് നടപ്പിലാക്കിയത്. സുരക്ഷ ഓപ്പറേഷനിടെ ജയ് പ്രകാശ് സിങ് എന്ന പോലീസുകാരന്‍ കൊല്ലപ്പെട്ടതായും യു.പിയിലെ ഡി.ജി.പി ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

India, UP, Yogi Adityanath, BJP, National, Police, Murder, Encounter, Under Yogi Adityanath government, UP Police kills 15 wanted criminals in 420 encounters


88 പോലീസുകാര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. കുറ്റവാളികളെന്ന് ആരോപിക്കുന്ന 10 പേരെ 48 ദിവസത്തിനകം വധിക്കാന്‍ കഴിഞ്ഞുവെന്നും യു.പി പോലീസ് അവകാശപ്പെടുന്നു. അതേ സമയം, കുറ്റകൃത്യങ്ങള്‍ തടയുന്നതിനായാണ് എന്‍കൗണ്ടറുകള്‍ സംഘപ്പിക്കുന്നതെന്ന് യു.പി പോലീസ് വക്താവ് അറിയിച്ചു. എന്നാല്‍ ഇത്തരം വാദങ്ങളെ മുഖവിലക്കെടുക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

ജുഡീഷ്യറിയോടും എക്‌സിക്യൂട്ടിവിനോടും മാധ്യമങ്ങളോടും ജനങ്ങളോടും ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ് പോലീസ്. എന്‍കൗണ്ടറിലൂടെ നടത്തിയ ഓരോ കൊലപാതകത്തെ കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം വേണം. മനുഷ്യാവകാശ കമീഷനും ഇതുസംബന്ധിച്ച് പരിശോധന നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.

Keywords: India, UP, Yogi Adityanath, BJP, National, Police, Murder, Encounter, Under Yogi Adityanath government, UP Police kills 15 wanted criminals in 420 encounters