Follow KVARTHA on Google news Follow Us!
ad

വായന

വായന എ ബെണ്ടിച്ചാല്‍ അറിവാംബര- പ്പൂവുകള്‍ തേടി- പ്പറക്കുന്നു Poem, Reading-Day, Mother.
എ ബെണ്ടിച്ചാല്‍

അറിവാംബര-
പ്പൂവുകള്‍ തേടി-
പ്പറക്കുന്നു
വായനയാം
മധു മക്ഷിക

ആദ്യമായമ്മിഞ്ഞ-
യോടൊപ്പം നുകര്‍ന്നു
അമ്മയെന്നുള്ള
രണ്ടക്ഷരം ഞാന്‍

വായനയാം മക്ഷിക
നുകര്‍ന്ന തേന്‍ കണങ്ങളാല്‍
നിറയുന്നെന്‍
മസ്തിഷ്‌കാറകള്‍

വായനയുഴുതു മറിച്ച
വരികളില്‍ നിന്നും
അറിവിന്റെ നിറകൂടങ്ങള്‍
മതമിലറിവാമൃതം പുരട്ടുന്നു

ഭാവനതന്‍ വാടിയില്‍
നവ നവ പൂക്കള്‍ വിടരുന്നു

Poem, Reading-Day, Mother.


Keywords: Poem, Reading-Day, Mother.