Follow KVARTHA on Google news Follow Us!
ad

ജൂലൈ ഒന്ന് മുതൽ ആധാര്‍-പാന്‍ നമ്പർ ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ പാൻകാർഡ് അസാധുവാകുമെന്നത് തെറ്റായ പ്രചരണം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ജൂലായ് ഒന്നിന് മുൻപ് ആധാര്‍ നമ്പറും പാന്‍ നമ്പറും തമ്മിൽ ബന്ധിപ്പിക്കണം. എന്നാല്‍, ജൂലായ് ഒന്നിന് മുൻപ് അത് സാധിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവായേക്കുമെന്നുളള പ്രചാരണം തെറ്റാണ്. Aadhar Card, Tax&Savings, Online Registration, Central Government, Cancelled, Fake, India, National, News
ന്യൂഡല്‍ഹി: (www.kvartha.com 30.06.2017) ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ജൂലായ് ഒന്നിന് മുമ്പ് ആധാര്‍ നമ്പറും പാന്‍ നമ്പറും തമ്മിൽ ബന്ധിപ്പിക്കണം. എന്നാല്‍, ജൂലായ് ഒന്നിന് മുമ്പ്  അത് സാധിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവായേക്കുമെന്നുളള പ്രചരണം തെറ്റാണ്. ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു അവസാന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

അതിനാൽ ആധാർ-പാൻ നമ്പർ ബന്ധിപ്പിക്കുന്നതിനു തിരക്ക് കൂട്ടേണ്ടതില്ല. ജൂലായ് ഒന്നിനു ശേഷം പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ്. ആധാര്‍-പാന്‍ ബന്ധിപ്പിക്കലിന്റെ സമയപരിധി ജൂലായ് ഒന്നിന് അവസാനിക്കുകയാണെന്ന ആശങ്ക പരന്നതോടെ ആധാറും പാനും ബന്ധിപ്പിക്കാന്‍ ജനം നെട്ടോട്ടമോടുകയാണ്. 

Aadhar Card, Tax&Savings, Online Registration, Central Government, Cancelled, Fake, India, National, News

ആധാർ നമ്പർ ആദായ നികുതി റിട്ടേണുമായി ബന്ധിപ്പിക്കുന്നത് എങ്ങനെയാണെന്ന് പലർക്കും അറിയില്ല. അതിന്റെ വിവിധ ഘട്ടങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു;
  1. ആദായ നികുതി ഇ-ഫയല്‍ ചെയ്യേണ്ട പോര്‍ട്ടൽ https://incometaxindiaefiling.gov.in/ ല്‍ യൂസര്‍ ഐ.ഡി.യും പാസ് വേർഡും നൽകി ലോഗിൻ ചെയ്യുക. പുതിയ ഉപയോക്താക്കള്‍ പാന്‍, പേര്, ജനനത്തീയതി എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം.
  2. പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍ 'പ്രൊഫൈല്‍ സെറ്റിങ്' എന്നതിനു കീഴിലെ 'ലിങ്ക് ആധാര്‍' ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
  3. പാൻ കാർഡിലുള്ളതുപോലെ പേര്, ജനനത്തീയതി, സ്ത്രീ/പുരുഷന്‍ എന്നിവ രേഖപ്പെടുതിയതിനുശേഷം ആധാര്‍ നമ്പർ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കുക.
  4. ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ വിജയകരമായാല്‍ അത് അറിയിക്കുന്ന ഒരു സന്ദേശം സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇ-മെയില്‍ സന്ദേശവും ലഭിക്കും. ആധാര്‍-പാന്‍ ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ ഐ.ടി. റിട്ടേണ്‍ ഇ-വെരിഫൈ ചെയ്യാം.
Summary: The government has made it mandatory to link the 12-digit unique identification number Aadhaar with your PAN (Permanent Account Number). But it doesn’t cancel your pan card if you are not linking.

Keywords: Aadhar Card, Tax&Savings, Online Registration, Central Government, Cancelled, Fake, India, National, News