Follow KVARTHA on Google news Follow Us!
ad

വർണങ്ങൾ ചാലിച്ച് കൊച്ചി മെട്രോ; അറിയാം കൊച്ചി മെട്രോയുടെ ചില സവിശേഷതകൾ

ഏറെ വിവാദങ്ങൾക്കും വിമര്ശങ്ങള്ക്കുമൊടുവിൽ രാജ്യത്തെ മറ്റേത് മെട്രോയോടും കിടപിടിക്കുന്ന കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനായി സമർപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കൊച്ചി മെട്രോ, നാടിൻറെ വികസനം തുറന്നുകാണിക്കുന്നു. National, India, State, Kochi Metro, Kochi, Trending, Central Government, Goverment, Prime Minister, Narendra Modi, DMRC, E.Sreedharan, News
കൊച്ചി: (www.kvartha.com 17.06.2017) ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ രാജ്യത്തെ മറ്റേത് മെട്രോയോടും കിടപിടിക്കുന്ന കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനായി സമർപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കൊച്ചി മെട്രോ, നാടിൻറെ വികസനം തുറന്നുകാണിക്കുന്നതാണ്.

ഒട്ടനവധി സവിശേഷതകളാണ് കൊച്ചി മെട്രോയ്ക്കുളളത്. വരകളാലും വർണ്ണങ്ങളാലും മോഡി പിടിപ്പിച്ച മെട്രോ തീർത്തും ആകർഷണീയമാണ്. മറ്റ് മെട്രോകൾ അപേക്ഷിച്ച് സംവിധാനങ്ങളിലും സേവനങ്ങളിലും അനവധി മാറ്റങ്ങൾ കൊച്ചി മെട്രോയിക്കുണ്ട്. മാത്രമല്ല തികച്ചും പരിസ്ഥിതിയോടിണങ്ങിയ സോളാര്‍ മെട്രോയാണെന്നുമുള്ള സവിശേഷതയും ഇതിനുണ്ട്. കൊച്ചി മെട്രോയുടെ സ്‌റ്റേഷനുകളിലും മുട്ടം യാര്‍ഡിലും മേല്‍ക്കൂരയില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ ഏകദേശം 2.3 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും.

കൊച്ചി മെട്രോയ്ക്ക് അകത്തും പുറത്തും കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ചകളാണ് ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ ആകർഷിക്കുന്നതിലും മെട്രോ മികവ് പുലർത്തിയിട്ടുണ്ടെന്നു പറയാം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 600 ഓളം തൂണുകളില്‍ ഓരോ ആറാമത്തേതിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് ഒരുക്കിയിരിക്കുന്നത്. ഓരോ സ്‌റ്റേഷനിലും ഓരോ വിഷയങ്ങള്‍ പ്രമേയമാക്കി ചിത്രങ്ങളാല്‍ ഭംഗി കൂട്ടിയിട്ടുണ്ട്. ട്രെയിന്‍ വാതില്‍ തുറക്കുമ്പോള്‍ ചെണ്ടമേളമാണ് വരവേല്‍ക്കുക.

രാജ്യാന്തര നിലവാരത്തിലുള്ളതാന് മെട്രോയുടെ ഇന്റീരിയര്‍. ഫുള്ളി എയര്‍ കണ്ടീഷന്‍ ചെയ്ത ബോഗികള്‍. ഓരോ സ്‌റ്റേഷനിലെത്തുമ്പോഴും അവിടുത്തേയും സമീപ പ്രദേശങ്ങളുടേയും പ്രത്യേകതകള്‍ എല്‍ ഇഡി സ്‌ക്രീനില്‍ തെളിയും. ഒപ്പം അടുത്ത സേറ്റേഷനെക്കുറിച്ചുള്ള അറിയിപ്പും. ഇതൊന്നും രാജ്യത്തെ മറ്റൊരു മെട്രോയ്ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷതകളാണ്.

കൊച്ചി മെട്രോയിലെ കിടിലന്‍ യാത്ര അനാഥക്കുഞ്ഞുങ്ങള്‍ക്കും വൃദ്ധസദനങ്ങളില്‍ നിന്നുള്ളവര്‍ക്കും സൗജന്യമാണ്. സ്ത്രീകള്‍ക്കായി പ്രത്യേക സീറ്റ് റിസര്‍വേഷന്‍ കൊച്ചി മെട്രോയിൽ കാണാൻ കഴിയില്ല. ഇവിടെ ഏവരും തുല്യരാണ്. എന്നാല്‍ ഗര്‍ഭിണികള്‍ക്കും ചെറിയ കുഞ്ഞുങ്ങള്‍ക്കും പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും പ്രത്യേക സീറ്റ് പരിഗണന ഉണ്ട്.

National, India, State, Kochi Metro, Kochi, Trending, Central Government, Goverment, Prime Minister, Narendra Modi, DMRC, E.Sreedharan, News

ഡെബിറ്റ് കാര്‍ഡായി ഉപയോഗിക്കാവുന്ന മെട്രോടിക്കറ്റാണ് മെട്രോയുടെ മറ്റൊരു പ്രത്യേകത. കൊച്ചിയെ രാജ്യത്തെ മറ്റ് മെട്രോകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നതും ഇത് തന്നെ. മുന്നൂറു കോടിയിലേറെ രൂപ ലാഭമുണ്ടാക്കാൻ ഈ ടിക്കറ്റുകൊണ്ട് സാധിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ കൂടുതൽ സേവനം എന്നതു മെട്രോയുടെ നിർമാണത്തിൽ നമുക്ക് കാണാൻ സാധിക്കും. കോച്ചുകളുടെ ടെന്‍ഡര്‍ മുതല്‍ മെട്രോയുടെ എല്ലാ ഘട്ടങ്ങളിലും ചെലവ് ചുരുക്കിയും അതേസമയം മികച്ച നിലയിലുമാണ് നിര്‍മ്മാണം പൂർത്തിയാക്കിയത്.

ഭിന്നലിംഗക്കാർക്കാർക്കൊരാശ്വാസമാണ് കൊച്ചി മെട്രോ. കാരണമെന്തെന്നാൽ ഭിന്ന ലിംഗത്തില്‍പ്പെട്ടവരെ കൊച്ചി മെട്രോയില്‍ കെ എം ആര്‍ എൽ ജോലിക്കായി നിയോഗിച്ചതുതന്നെ. സമൂഹത്തിൽ ഭിന്നലിംഗക്കാരെ മുൻ നിരയിൽ നിർത്താൻ വിവിധ സർക്കാറുകൾ പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നുണ്ട്. സർക്കാർ നടത്തിയ ഈ നിയമനം മറ്റുള്ളവർക്കും ഒരു പ്രചോദനമാകും. ഏറെ ആശ്വാസവും അതിലേറെ പ്രതീക്ഷയും നൽകുന്ന ഈ തീരുമാനം എതിർപ്പുകളൊന്നും കൂടാതെ തന്നെ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട് എന്നതും വിജയകരമായ ഒരു കാര്യം തന്നെ.

സമയബന്ധിതമായി ആദ്യഘട്ടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ഡി എം ആര്‍ സിയ്ക്കും ഇ ശ്രീധരനുംപ്രത്യേകം അഭിനന്ദനം അറിയിക്കണം. 2013ല്‍ തുടങ്ങിയ നിര്‍മ്മാണം നാലു വർഷം കൊണ്ട് വളരെ മഹോഹരമായും സുരക്ഷയോടും പരാതികള്‍ക്കൊന്നും ഇട നല്‍കാതെയും പണികഴിപ്പിച്ചതിൽ ഡി എം ആർ സി മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

Summary: Narendra Modi, the Prime Minister of India, met with the Metro, the country's most metropolitan area. Kochi Metro is the international standard for the development of the state.

Keywords: National, India, State, Kochi Metro, Kochi, Trending, Central Government, Goverment, Prime Minister, Narendra Modi, DMRC, E.Sreedharan, News