രാംപുര്‍: (www.kvartha.com 22.06.2017) കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തില്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയ യുവതിയോട് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പോലീസ്. ഉത്തര്‍പ്രദേശ് രാംപുരിലെ ഗഞ്ച് പോലീസ് സ്റ്റേഷനിലാണു സംഭവം. സംഭവം വിവാദമായതോടെ പോലീസ് ഓഫീസര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
മുപ്പത്തിയേഴുകാരിയായ യുവതിയാണ് രണ്ടുപേരുടെ ക്രൂരപീഡനത്തിനിരയായത്. തുടര്‍ന്ന് ആക്രമികളില്‍നിന്നു രക്ഷപ്പെടാന്‍ ഗഞ്ച് പോലീസ് സ്റ്റേഷനില്‍ അഭയം തേടിയെത്തിയ യുവതിയോടാണ് പോലീസുകാര്‍ അപമര്യാദയായി പെരുമാറിയത്. തന്നെ പീഡിപ്പിച്ചവര്‍ പിന്നാലെയുണ്ടെന്നും അവരെ അറസ്റ്റുചെയ്തു തന്നെ രക്ഷിക്കണമെന്നും സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ ജയ്പ്രകാശ് സിങ്ങിനോടു യുവതി ആവശ്യപ്പെട്ടു. എന്നാല്‍ തികച്ചും നിരുത്തരവാദപരമായാണ് എസ് ഐയുടെ പ്രതികരണം. തനിക്ക് വഴങ്ങിയാല്‍ മാത്രമേ പ്രതികളെ അറസ്റ്റുചെയ്യുകയുള്ളൂ എന്നായിരുന്നു എസ് ഐ പറഞ്ഞത്.
എന്നാല്‍ ആവശ്യം നിരസിച്ച യുവതിയുടെ കേസ് ഫയല്‍ അവസാനിപ്പിച്ച് എസ് ഐ പകരംവീട്ടുകയായിരുന്നു. പിന്നീട് പ്രശ്‌നത്തില്‍ കോടതി ഇടപെട്ടതോടെയാണു കേസെടുക്കാന്‍ തയ്യാറായത്. ഇതിനിടെ യുവതിയുടെ ഫോണിലേക്കു നിരന്തരം വിളിച്ചു എസ് ഐ ലൈംഗിക ബന്ധത്തിനു സമ്മതമാണോ എന്നു ചോദിച്ചുകൊണ്ടിരുന്നു. താന്‍ വീട്ടില്‍ ഒറ്റയ്ക്കാണെന്നും വരണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്ന് എസ് ഐയുടെ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്ത യുവതി ഈ സംഭാഷണത്തിന്റെ സിഡിയുമായി നേരിട്ടു എസ്പിയെ കണ്ടു പരാതിനല്‍കുകയായിരുന്നു.
എസ് പി ഉടന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു. യുവതിയുടെ പരാതിപ്രകാരം ഗഞ്ച് സ്റ്റേഷന്‍ എസ് ഐയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് എ എസ് പി സുധാ സിങ് പറഞ്ഞു. ഫെബ്രുവരി 12നാണു യുവതിക്കെതിരെ പീഡനം നടന്നത്. യുവതിയെ അറിയാവുന്ന ഒരാളും വേറൊരാളും ചേര്‍ന്നാണു പീഡിപ്പിച്ചത്. രാത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ചു രാംപുര്‍ സിറ്റിയിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവം. യുവതിക്കു വാഹനത്തില്‍ ഇടംകൊടുത്ത ഇരുവരും യാത്രയ്ക്കിടെ തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു.
എന്നാല്‍ പ്രതികളെ അറസ്റ്റുചെയ്യാനും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനും പോലീസ് ആദ്യം തയ്യാറായിരുന്നില്ല. പ്രാദേശിക കോടതി ഇടപെട്ടതിനെ തുടര്‍ന്ന് സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഫെബ്രുവരി 21ന് പ്രതികളായ അമീര്‍ അഹമ്മദ് (55), സത്താര്‍ അഹമ്മദ് (45) എന്നിവരെ അറസ്റ്റു ചെയ്തു.

SUMMARY: RAMPUR: A 37-year-old woman, who had molested been by two men early this year, had gone to the investigating officer (IO) at Rampur's Ganj police station for help.