Follow KVARTHA on Google news Follow Us!
ad

കശാപ്പ് നിരോധനം: ഇത്രയും കാര്യങ്ങളാണ് മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞത്

കന്നുകാലികളുടെ വില്‍പ്പനയും കശാപ്പും നിയന്ത്രിക്കുന്ന കേന്ദ്ര വിജ്ഞാപനം സംബന്ധിച്ച് മുThiruvananthapuram, Press meet, News, Crime, Law, Protection, Parliament, Kerala,
തിരുവനന്തപുരം: (www.kvartha.com 31.05.2017) കന്നുകാലികളുടെ വില്‍പ്പനയും കശാപ്പും നിയന്ത്രിക്കുന്ന കേന്ദ്ര വിജ്ഞാപനം സംബന്ധിച്ച് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ച പ്രധാന കാര്യങ്ങള്‍:

1960-ലെ മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മെയ് 23-ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക എന്നതാണ് പ്രസ് തുത ചട്ടങ്ങളുടെ പ്രധാന ഉദ്ദേശമായി പറയുന്നത്. എന്നാല്‍ ഫലത്തില്‍ കന്നുകാലികളുടെ കശാപ്പ് നിരോധിക്കുന്ന വ്യവസ്ഥകളാണ് ചട്ടങ്ങളില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.

CM Pinarayi on beef ban issue, Thiruvananthapuram, Press meet, News, Crime, Law, Protection, Parliament, Kerala

മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമം അനുസരിച്ച് കാലിച്ചന്തകള്‍ നിയന്ത്രിക്കുന്നതിന് ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ല. ഒരു നിയമത്തിന്‍ കീഴില്‍ ചട്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പ്രധാനമായും മൂന്നു വ്യവസ്ഥകള്‍ പാലിക്കണം.

1) ചട്ടങ്ങള്‍ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടുന്നതിനായിരിക്കണം.

2) നിയമത്തില്‍ ഡെലിഗേറ്റ് ചെയ് തിട്ടുളള കാര്യങ്ങളെപ്പറ്റി നിയമത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നുകൊണ്ട് മാത്രം ചട്ടങ്ങള്‍ നിര്‍മ്മിക്കണം.

3) കൂടാതെ എല്ലാ നിയമങ്ങള്‍ക്കും ഒരു പോലെ ബാധകമായതാണ് ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന നിയമങ്ങള്‍ക്ക് സാധുതയില്ല എന്ന തത്വം. ഈ മൂന്നു തത്വങ്ങളുടെയും പ്രകടമായ ലംഘനം പുതിയ വിജ്ഞാപനത്തില്‍ കാണാന്‍ കഴിയും.

കന്നുകാലികളുടെ കശാപ്പ് എന്ന വിഷയം പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ അധികാരങ്ങളില്‍ പെടുന്നില്ല. ഭരണഘടനയുടെ ഏഴാം പട്ടികയില്‍ സ്റ്റേറ്റ് ലിസ്റ്റില്‍ (ലിസ്റ്റ് 2) പതിനഞ്ചാം ഇനമായി കന്നുകാലി സംരക്ഷണവും രോഗങ്ങള്‍ തടയലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ചില സംസ്ഥാനങ്ങള്‍ ഗോവധം നിരോധിച്ചുകൊണ്ട് നിയമം പാസ്സാക്കിയിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഗോവധം നിയമവിധേയമാണ്.

പാര്‍ലമെന്റിന് നിയമനിര്‍മ്മാണ അധികാരമില്ലാത്തതും സംസ്ഥാന നിയമസഭകള്‍ക്ക് ഭരണഘടന അധികാരം നല്‍കിയിട്ടുളളതുമായ വിഷയത്തില്‍ കേന്ദ്രനിയമത്തിന്‍ കീഴിലുളള ചട്ടങ്ങള്‍ വഴി കടന്നുകയറ്റം നടത്താനുളള ശ്രമമാണ് പുതിയ വിജ്ഞാപനത്തിലൂടെ നടത്തിയിരിക്കുന്നത്. ഇത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്. മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമത്തിന്റെ മറവില്‍ പൗരന്റെ തൊഴില്‍, വ്യാപാര സ്വതന്ത്ര്യത്തിനുളള മൗലികാവകാശത്തെ ഹനിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

മനുഷ്യന്‍ ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്നത് മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമത്തിലെ 11 (3) (ഇ) വകുപ്പുപ്രകാരം അനുവദനീയമാണ്. അപ്രകാരം ചെയ്യുമ്പോള്‍ മൃഗങ്ങള്‍ക്ക് അനാവശ്യമായ വേദനയോ കഷ് ടപ്പാടോ ഉണ്ടാകാന്‍ പാടില്ല എന്നുമാത്രമാണ് നിയമത്തില്‍ അനുശാസിക്കുന്നത്. ഇത് ഉറപ്പുവരുത്താന്‍ 2001-ല്‍ ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ ഇപ്പോഴത്തെ ചട്ടങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല.

മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങളേയും ഉള്‍ക്കൊളളുന്ന വിപുലമായ കാഴ് ചപാടും അതനുസരിച്ചുളള നിര്‍വചനവുമാണ് നിയമത്തിലെ 2 (എ) വകുപ്പില്‍ ആനിമല്‍ എന്ന പദത്തിന് നല്‍കിയിട്ടുളളത്. ഏതാനും മൃഗങ്ങളെ തെരഞ്ഞുപിടിച്ച് അവയെ കശാപ്പിനു വേണ്ടി വില്‍ക്കാന്‍ പാടില്ല എന്നു ചട്ടങ്ങളിലൂടെ നിഷ് കര്‍ഷിക്കുന്നത് നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കു തന്നെ വിരുദ്ധമാണ്.

നിയമവിരുദ്ധമായ ഒരുപാടു വ്യവസ്ഥകള്‍ പുതിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കന്നുകാലികളെ കൃഷി ആവശ്യത്തിനല്ലാതെ വില്‍ക്കരുത്, മൂക്കുകയറിടരുത്, ആറുമാസത്തിനകം വില്‍ക്കരുത്, അറവുശാലകള്‍ക്ക് വില്‍ക്കരുത്, പ്രായമാകാത്തവയെ ചന്തകളില്‍ കൊണ്ടുവരരുത് തുടങ്ങിയ വ്യവസ്ഥകള്‍ തികച്ചും നിയമവിരുദ്ധമാണ്.

കേരളത്തിന്റെ തൊഴില്‍ മേഖലയെയും വ്യാപാരമേഖലയെയും പാലുത്പാദനത്തെയും പുതിയ വിജ്ഞാപനം വളരെ പ്രതികൂലമായി ബാധിക്കും. കേരളത്തില്‍ അഞ്ചു ലക്ഷം പേര്‍ ഈ മേഖലയില്‍ പണിയെടുക്കുന്നുണ്ട്. ഭരണഘടനയുടെ 19-ാം അനുച്ഛേദമനുസരിച്ച് തൊഴിലെടുത്തു ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണ് അതിന്റെ ലംഘനമാണ് കേന്ദ്ര വിജ്ഞാപനം. 15 ലക്ഷം കന്നുകാലികള്‍ ഒരു വര്‍ഷം കേരളത്തിലേക്ക് വരുന്നുണ്ട്. 6552 കോടി രൂപ വിലവരുന്ന രണ്ടര ലക്ഷം ടണ്‍ മാട്ടിറച്ചിയാണ് ഒരു വര്‍ഷം കേരളത്തില്‍ വില്‍ക്കുന്നത്.

Also Read:
വയല്‍ നികത്തി നിര്‍മിച്ചതെന്നാരോപിച്ച് ഗള്‍ഫുകാരന്റെ വീട് പൊളിച്ചുമാറ്റാന്‍ റവന്യൂ അധികൃതരുടെ ഉത്തരവ്; കുടുംബം ഹൈക്കോടതിയെ സമീപിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: CM Pinarayi on beef ban issue, Thiruvananthapuram, Press meet, News, Crime, Law, Protection, Parliament, Kerala.