Follow KVARTHA on Google news Follow Us!
ad
Posts

വിമാനത്താവളങ്ങളിലെ ഹാന്‍ഡ് ബാഗുകള്‍ക്ക് സ്റ്റാമ്പിങും ടാഗിംങും നിര്‍ത്തലാക്കുന്നു; പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍

രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിലെ ടാഗിംങും സ്റ്റാമ്പിങും നിര്‍ത്തലാക്കുന്നതായി New Delhi, Airport, Taging, Stambing
ന്യൂഡല്‍ഹി: (www.kvartha.com 30.03.2017) രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിലെ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ടാഗിംങും സ്റ്റാമ്പിങും നിര്‍ത്തലാക്കുന്നതായി സി ഐ എസ് എഫ് അറിയിച്ചു. ഡല്‍ഹി, മുംബൈ. ഹൈദരാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, കൊച്ചി, അഹ് മദാബാദ് എന്നീ വിമാനത്താവളങ്ങളിലാണ് സ്റ്റാമ്പിങും ടാഗിംങും നിര്‍ത്തലാക്കുന്നത്. പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും.

സുരക്ഷാ പരിശോധനയുടെ ഭാഗമായി എല്ലാ വിമാനത്താവളങ്ങളിലും നടത്തിവന്നിരുന്ന നടപടികളാണ് സ്റ്റാമ്പിങും ടാഗിംങും. ഇവ  റദ്ദാക്കുകയാണെങ്കിലും മറ്റു സുരക്ഷാ മാനദണ്ഡങ്ങള്‍ പഴയപോലെ പാലിക്കുന്നതായിരിക്കുമെന്നും സി ഐ എസ് എഫ് വ്യക്തമാക്കി.

സുരക്ഷാ പരിശോധനകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഈ സംവിധാനം നേരത്തെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പ്രഖ്യാപിച്ചിരുന്നതായും സി ഐ എസ് എഫ് ചൂണ്ടിക്കാട്ടി.



Image Courtesy: The Economic Times

Keywords: New Delhi, Airport, Stamping, Country, Security, CISF, Seven, Abolished, Safety, Criteria, Passengers.