Follow KVARTHA on Google news Follow Us!
ad

അന്വേഷണം ശശീന്ദ്രനെതിരേയല്ല, മന്ത്രിയാകാന്‍ തടസവുമില്ല, മംഗളത്തിന്റെ ഖേദത്തിനു പിന്നില്‍ ഐആന്റ്ബി മന്ത്രാലയത്തിന് പരാതി പോകുമെന്ന സമ്മര്‍ദവും

എ കെ ശശീന്ദ്രന്‍ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണവും ശശീന്ദ്രനെതിരേയല്ലാത്തതുകൊണ്ട് വീണ്ടും മന്ത്രിയാക്കാന്‍ തടസമില്ലെന്നു Kerala, News, Thiruvananthapuram, Investigates, Enquiry, Minister, Trapped, Channel, Case, Police, Pinarayi vijayan, CPM, NCP, Inquiry is not against Shasheendran, No hurdles to came back
തിരുവനന്തപുരം: (www.kvartha.com 31.03.2017) എ കെ ശശീന്ദ്രന്‍ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണവും ശശീന്ദ്രനെതിരേയല്ലാത്തതുകൊണ്ട് വീണ്ടും മന്ത്രിയാക്കാന്‍ തടസമില്ലെന്നു സൂചന. അതേസമയം ആരോപണം ഉണ്ടായപ്പോള്‍ത്തന്നെ രാജിവച്ച് അന്വേഷണം നേരിടാന്‍ തയ്യാറായി എന്ന ധാര്‍മികത നിലനില്‍ക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശയ വിനിമയം നടത്തിയതായാണു സൂചന.



ശശീന്ദ്രനുമായും പിണറായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് അദ്ദേഹം വിവിധ ടിവി ചാനലുകളുമായി അഭിമുഖത്തിനു തയ്യാറായതും. മംഗളം ടെലിവിഷന്‍ സിഇഒ ആര്‍ അജിത്കുമാര്‍ വ്യാഴാഴ്ച രാത്രി നടത്തിയ ഖേദപ്രകടനവും ഏറ്റുപറച്ചിലും മന്ത്രിക്ക് അനുകൂലമായ സാഹചര്യം കൂടുതലാക്കി മാറ്റിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സമൂഹമാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും ഏതാനും ദിവസങ്ങളായി മാധ്യമ ധാര്‍മികതയേക്കുറിച്ചു വന്ന ചര്‍ച്ചകളുടെ ഗുണഭോക്താവ് പരോക്ഷമായി താനാണ് എന്ന് ശശീന്ദ്രന്‍ വെള്ളിയാഴ്ച രാവിലെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്.

കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിനോ ഭരണ നേതൃത്വത്തിനോ ശശീന്ദ്രനോ അല്ല.. മറിച്ച്, മംഗളം ടെലിവിഷനാണ് എന്നാണ് ഇപ്പോഴത്തെ നില. അത് മറികടക്കാന്‍ അവര്‍ ഹണി ട്രാപ്പ് അല്ലാത്ത, അഴിമതിയോ മറ്റോ ആയി ബന്ധപ്പെട്ട കൂടുതല്‍ വലിയ സ്റ്റിംഗ് ഓപ്പറേഷനുകള്‍ നടത്തിയേക്കാം എന്നും സൂചനയുണ്ട്. അത് ഏതായാലും ഇപ്പോഴത്തെ നിലയില്‍ ശശീന്ദ്രന്‍ തിരിച്ചുവരുന്നതിനു മുന്നില്‍ തടസങ്ങളില്ല.

ഒന്നാമതായി, അദ്ദേഹം രാജിവച്ചത് തനിക്കെതിരേ ഉണ്ടായ ആരോപണത്തേക്കുറിച്ച് ഏത് അന്വേഷണവും നേരിടാം എന്ന് അറിയിച്ചുകൊണ്ടാണ്. അങ്ങനെ അന്വേഷണം നടക്കുമ്പോള്‍ താന്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ല എന്നും വിശദീകരിച്ചു. എന്നാല്‍ മംഗളത്തിന്റെ ഏറ്റുപറച്ചിലോടെ മന്ത്രിയെ കുടുക്കിയതാണ് എന്ന് വ്യക്തമായിക്കഴിഞ്ഞു. ഹണി ട്രാപ്പായി മാറിയ സ്റ്റിംഗ് ഓപ്പറേഷനെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കുറിച്ചാണ് ജുഡീഷ്യല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുക. അതുകൊണ്ട് ശശീന്ദ്രന്‍ മന്ത്രിയായിരിക്കുന്നതില്‍ തെറ്റില്ലെന്നാണ് മുഖ്യമന്ത്രിയുടെയും മറ്റും പൊതുവികാരം എന്ന് അറിയുന്നു.

അതിനിടെ, മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ കേന്ദ്ര വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തെ സമീപിക്കുമെന്നോ ഇപ്പോള്‍ത്തന്നെ പരാതി അയച്ചതായോ സൂചനകളുണ്ട്. അതിന്റെ കൂടി പശ്ചാത്തലത്തിലുണ്ടായ സമ്മര്‍ദമാണ് മംഗളത്തിന്റെ ഖേദപ്രകടനത്തിനു കാരണമായതത്രേ.

Keywords: Kerala, News, Thiruvananthapuram, Investigates, Enquiry, Minister, Trapped, Channel, Case, Police, Pinarayi vijayan, CPM, NCP, Inquiry is not against Shasheendran, No hurdles to came back